വിവാഹം കഴിഞ്ഞു, കണ്‍മണിപിറക്കാന്‍ പോകുന്നു, അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ച് ഹാര്‍ദ്ദിക്ക്

Image 3
CricketTeam India

വിവഹവും കഴിഞ്ഞ് അച്ഛനാവാന്‍ പോകുന്നതിന്റെ സന്തോഷം പങ്കിടുകയാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ലോക്ക്ഡൗണിന് ഇടയില്‍ ഇരുവരുടേയും വിവാഹം കഴിഞ്ഞു എന്ന് വ്യക്തമാക്കുന്ന ഫോട്ടോകളും ഇവര്‍ പങ്കുവെക്കുന്നു.

‘ഇതുവരെ എന്റേയും നതാഷയുടേയും ജീവിതം മനോഹരമായിരുന്നു. ഇനി അതിലും മനോഹരമാകുവാന്‍ പോവുകയാണ്…ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു ജീവന്‍ കടന്നു വരാന്‍ പോവുന്ന സന്തോഷത്തിലാണ്…നതാഷയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹര്‍ദിക് പാണ്ഡ്യ കുറിച്ചു.

ഹര്‍ദിക്കിനൊപ്പം നതാഷയും സന്തോഷ വാര്‍ത്ത പങ്കുവെച്ച് സമൂഹമാധ്യമങ്ങളിലെത്തി. നതാഷ്-ഹര്‍ദിക് പ്രണയത്തിന്റെ അഭ്യൂഹങ്ങള്‍ ആരാധകര്‍ക്കിടയില്‍ പടര്‍ന്നിരുന്നു. ഒടുവില്‍ ഈ വര്‍ഷം ജനുവരി ഒന്നിന് ഹര്‍ദിക് വിവാഹ നിശ്ചയം കഴിഞ്ഞതായി പ്രഖ്യാപിച്ചു. ജീവിതത്തിലെ പുതിയ ഘട്ടത്തിന് നിങ്ങളുടെ പിന്തുണയും പ്രാര്‍ഥനയും വേണമെന്ന് ഹര്‍ദിക്കും നടാഷയും ആരാധകരോട് പറയുന്നു.

https://www.instagram.com/p/CA2khRLFsAz/