ഹാര്‍ദ്ദിക്ക് ഐപിഎല്ലില്‍ എന്തുകൊണ്ട് പന്തെറിഞ്ഞില്ല, വെളിപ്പെടുത്തലുമായി രോഹിത്ത്

ഐപിഎല്ലില്‍ മുംബൈയ്ക്കായി ബാറ്റ് കൊണ്ട് നിര്‍ണ്ണായക പ്രകടനം കാഴ്ച്ചവെച്ച താരമാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ. അവസാന ഓവറുകളില്‍ ഇറങ്ങി വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ഹാര്‍ദ്ദിക്ക് മുംബൈയുടെ പല വിജയങ്ങളിലും നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

എന്നാല്‍ തകര്‍പ്പന്‍ ഓള്‍റൗണ്ടറായിട്ടും ഇത്തവണ ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഒരു മത്സരത്തില്‍ പോലും പന്തെറിഞ്ഞിരുന്നില്ല.എന്നാല്‍ എന്തുകൊണ്ടാണ് ഹാര്‍ദ്ദിക്ക് ബൗള്‍ ചെയ്യാതിരുന്നത് എന്ന വിശദീരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ.

‘ഹര്‍ദിക് പാണ്ഡ്യയുടെ കാര്യം മൂന്നുനാല് മത്സരങ്ങള്‍ കൂടുമ്പോള്‍ പരിശോധിച്ചിരുന്നു. പന്തെറിയണോ വേണ്ടയോ എന്ന തീരുമാനം ഹര്‍ദിക്കിന് വിട്ടു. താങ്കള്‍ക്ക് എന്തൊക്കെ ചെയ്യാനാണ് ആഗ്രഹം എന്ന് ഹര്‍ദിക്കിനോട് ചോദിച്ചിരുന്നു. ഇപ്പോള്‍ ബൗള്‍ ചെയ്യാന്‍ അദേഹം തല്‍പരനായിരുന്നില്ല. നല്ല അവസ്ഥയിലായിരുന്നെങ്കില്‍ അവന്‍ പന്തെറിഞ്ഞേനേ. എന്തോ തടസം അദേഹത്തിനുണ്ടായിരുന്നു. പാണ്ഡ്യ പന്തെറിയാനുണ്ടായിരുന്നെങ്കില്‍ അത് വലിയ കാര്യമാകുമായിരുന്നു’ എന്നുമാണ് രോഹിത്തിന്റെ വാക്കുകള്‍.

സൂര്യകുമാര്‍ യാദവിന് പ്രശംസ

‘മത്സരം മറ്റൊരു തലത്തില്‍ എത്തിക്കാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. നമ്മളെല്ലാം അത് കണ്ടതാണ്, സാക്ഷികളായതാണ്. ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ അദേഹം താളം നിലനിര്‍ത്തുന്നതുമാണ് പ്രത്യേകതയായി എനിക്ക് തോന്നിയത്. ഞങ്ങള്‍ക്കായി സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തു. സൂര്യകുമാറിന്റെ പ്രകടനത്തില്‍ വളരെ സന്തോഷമുണ്ട്’ രോഹിത്ത് കൂട്ടിചേര്‍ത്തു.

You Might Also Like