ടീം ഇന്ത്യയോട് കൈകൂപ്പി മാപ്പ് പറഞ്ഞ് പാണ്ഡ്യ, എന്തൊരു നാണക്കേട്

Image 3
CricketTeam India

ഏറെ നാളായി ഇന്ത്യയെ വിടാതെ പിന്‍തുടരുന്ന ശാപമാണ് ക്യാച്ച് മിസ്സിംഗ്. നായകന്‍ വിരാട് കോഹ്ലി മുതല്‍ ഏറ്റവും പുതുമുഖ താരങ്ങള്‍ വരെ കളിക്കളത്തില്‍ ക്യാച്ച് നഷ്ടപ്പെടുത്തുന്നതില്‍ മത്സരിക്കാറുണ്ട്. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിലും ഇന്ത്യ ആ പതിവ് ആവര്‍ത്തിച്ചു.

നിരവധി ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ടു കളഞ്ഞത്. ഇന്ത്യയുടെ സൂപ്പര്‍ ഫീല്‍ഡറായ ഹാദ്ദിക് പാണ്ഡ്യയ്ക്ക് പോലും പിഴച്ചു.

രണ്ട് അനായാസ ക്യാച്ചുകളാണ് ഹാര്‍ദ്ദിക് പാഴാക്കിയത്. ഏറെ അപകടകാരിയ ബെന്‍ സ്റ്റോക്സിന്റേതായിരുന്നു ഇതിലൊന്ന്. ഹാര്‍ദ്ദിക് അനായാസമായിരുന്ന ക്യാച്ച് വിട്ടുകളഞ്ഞത് മൈതാനത്ത് ഏറെ ഞെട്ടലാണ് ഉണ്ടാക്കിയത്. കോഹ്ലി തലയില്‍ കൈവെച്ചപ്പോള്‍ രോഹിത് വിശ്വസിക്കാനാവാതെ വാപൊത്തി ഇരുന്നുപോയി.

ഇന്ത്യന്‍ ക്യാമ്പിലും ഞെട്ടല്‍ പ്രകടനമായി. ഇതിന് പിന്നാലെ ഹാര്‍ദ്ദിക് കൈകൂപ്പി ക്ഷമാപണം നടത്തുന്നതും കാണാനായി.

https://twitter.com/cric_zoom/status/1376164765182009349?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1376164765182009349%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.southlive.in%2Fsport%2Fcricket%2Findian-dug-out-shell-shocked-after-hardik-pandya-drops-a-sitter-of-ben-stoke%2F

അവസാന ഓവറുകളില്‍ മത്സരം ഏറെ ആവേശത്തില്‍ നില്‍ക്കവേ സാം കറനെയും ഹാര്‍ദ്ദിക്ക് കൈവിട്ടു. ഇതില്‍ കാലുയര്‍ത്തി വീശിയാണ് ഹാര്‍ദ്ദിക് അരിശം പ്രകടിപ്പിച്ചത്. മത്സരത്തിലെ ഇന്ത്യന്‍ താരങ്ങളുടെ ഫീള്‍ഡിംഗിലെ വീഴ്ചകള്‍ക്ക് എതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

https://twitter.com/cric_zoom/status/1376161573681590276?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1376161573681590276%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.southlive.in%2Fsport%2Fcricket%2Findian-dug-out-shell-shocked-after-hardik-pandya-drops-a-sitter-of-ben-stoke%2F

മൂന്നാം മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 322 എടുക്കാനെ സാധിച്ചുള്ളു. ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.