ആ പഴയ ഹാര്‍ദിക്കിന്റെ നിഴലാണിപ്പോഴുള്ളത്, കാത്തിരിക്കുന്നത് കരിയര്‍ എന്‍ഡോ?

റെജി സെബാസ്റ്റ്യന്‍

എന്തുപറ്റുന്നു ഹാര്‍ദിക്കിന്..

ഏറെക്കാലമായി ഇന്ത്യ കാത്തിരുന്ന കപിലിനെപ്പോലൊരു ആള്‍റൗണ്ടര്‍. ആ വിശേഷണം ഒരധികപ്പറ്റായിരിക്കാം. എന്നാലും ഹാര്‍ദിക് ഇന്ത്യക്ക് ഒരാശ്വാസം തന്നെയായിരുന്നു കുറെനാള്‍മുമ്പ് വരെ. മിഡില്‍ ഓവറില്‍, അവസാന ഓവറുകളിലെ ഇന്ത്യയുടെ മിന്നല്‍പ്പിണര്‍, കൂടെ അധികം പരിക്കേല്‍ക്കാത്ത ബൌളിംഗ് സ്‌പെല്ലുകളും.

കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഏകദിന സീരീസ് വരെ അത് അങ്ങനെത്തന്നെയായിരുന്നു. പക്ഷെ ഉടുപ്പെല്ലിന് പറ്റിയ ഇഞ്ചുറി ഇന്ന് ആ കരിയറിന് തന്നെ വില്ലനാകുന്നു. അതേ, ആ പഴയ ഹാര്‍ദിക്കിന്റെ നിഴലാണിപ്പോഴുള്ളത്.

പൂര്‍ത്തിയാകാത്ത 2021 ഐപിഎല്‍, ഈ ശ്രീലങ്കന്‍ പര്യടനം കൂടാതെ ടെസ്റ്റ് ടീമിലെ സ്ഥാനനഷ്ടം. ആ ഗ്രാഫ് താഴേക്കു തന്നെയാണ്. ഒരു സ്‌പെഷ്യലിസ്‌റ് ബാറ്റ്സ്മാന്‍ ആയി ടീമില്‍ തുടരാന്‍ ഹാര്‍ദിക്കിന് അത്രയെളുപ്പമല്ല. ടി20 ലോകകപ്പ് ടീമില്‍ ടീമില്‍ ഇപ്പോഴത്തെയവസ്ഥയില്‍ ഇടം നേടാനും.

നഷ്ടം ഇന്ത്യക്ക് കൂടിയാണ്. ഹാര്‍ദിക്കിലെ ആ തീപ്പൊരിയെ ഇന്ത്യക്ക് വീണ്ടും തിരിച്ചുകിട്ടണം. ഒപ്പം ആ ബൗളിങ്ങും ഫീല്‍ഡിലെ ചുറുചുറുക്കും.

തിരിച്ചുവരട്ടെ ആ നല്ല നാളുകള്‍… !

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like