കന്നി സെഞ്ച്വറിക്കരികിലും പാണ്ഡ്യ സ്വന്തം കാര്യം നോക്കി കളിച്ചില്ല, എന്തൊരു ഇന്നിങ്‌സായിരുന്നു അത്

Image 3
CricketCricket News

സന്ദീപ് ദാസ്

എന്തൊരു ഇന്നിങ്‌സാണ് ഹാര്‍ദിക് പാണ്ഡ്യ കളിച്ചത്!

നാല് ഇന്ത്യന്‍ വിക്കറ്റുകള്‍ പെട്ടന്ന് നഷ്ടമായപ്പോള്‍ ഇന്ത്യ എത്ര റണ്‍സിന് തോല്‍ക്കും എന്ന കാര്യം മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. ആ അവസ്ഥയില്‍നിന്ന് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ കൈവന്നു എന്നിടത്താണ് പാണ്ഡ്യയുടെ ഇന്നിങ്‌സിന്റെ പ്രസക്തി.

ആദ്യ ഏകദിനസെഞ്ച്വറി കൈ എത്തും ദൂരത്ത് നില്‍ക്കുമ്പോഴും പാണ്ഡ്യ സ്വന്തം കാര്യം നോക്കി കളിച്ചില്ല. ടീമിനുവേണ്ടി വമ്പന്‍ ഷോട്ടിനുശ്രമിച്ച് പുറത്തായി.

പരിക്കുമൂലമാണ് പാണ്ഡ്യ ബോളിങ്ങില്‍നിന്ന് മാറിനില്‍ക്കുന്നത്. ആക്ഷനില്‍ മാറ്റംവരുത്തി തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെത്രേ.

എന്തായാലും എല്ലാം ശ്രദ്ധിച്ചുവേണം. പാണ്ഡ്യ ആരോഗ്യത്തോടെ എന്നും ടീമിലുണ്ടാവണം.

ഒരു പ്രോപ്പര്‍ ബാറ്റ്‌സ്മാനായി ടീമില്‍ ഉള്‍പ്പെടുത്താം എന്ന നിലയിലേക്ക് പാണ്ഡ്യ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്