92 വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്രമേല്‍ ഒറ്റപെട്ടുപോയ ഒരു ക്രിക്കറ്റര്‍ ഉണ്ടാവില്ല

Image 3
CricketFan Zone

ഷൈജു എളഞ്ഞിക്കല്‍

92 വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്രമേല്‍ ഒറ്റപെട്ടുപോയ ഒരു ക്രിക്കറ്റര്‍ ഉണ്ടാവില്ല….

ഒരു കാലത്ത് തന്നെ കുങ്ഫു പാണ്ട്യ എന്ന് വിളിച്ച മുംബൈ നഗരത്തില്‍ തന്നെ ആളുകള്‍ തന്നെ പട്ടിയോട് പോലും ഉപമിക്കുന്നത് തീര്‍ച്ചയായും അയാള്‍ അറിഞ്ഞിരിക്കണം

തന്നെ പരിഹസിക്കുന്നവരോടും കല്ലെറിയുന്നവരോടും ‘പോയി പണി നോക്കെടാ ‘ എന്ന ഭാവത്തില്‍ തലയാട്ടി നടന്നകന്ന അതെ വര്‍ഷം ആഴ്ചകള്‍ക്കിപ്പുറം വിശ്വ കിരീടപോരാട്ടത്തില്‍ അയാള്‍ ബോളുമായി വരികയാണ് 24 ബോളില്‍ 26 തീ തുപ്പികൊണ്ടിരിക്കുന്ന ക്ലാസന്‍ ബാറ്റിംഗിന് തയ്യാറെടുക്കുന്നു ക്ലാസനും മില്ലെറും രണ്ടോവറില്‍ കളി തീര്‍ക്കുമെന്ന് എല്ലാവരും ഉറപ്പിച്ച നിമിഷം ……

മുംബൈയിലെ ഏതോ ഒരു ഗല്ലിയിലെ മാച്ചില്‍ പന്തെറിയുന്നത്ര ശാന്ത ഭാവത്തില്‍ ഓടിവന്നു ഔട്ട് സൈഡ് ഓഫില്‍ ഒരു സ്ലോവര്‍ ഗുഡ്‌ലെങ്ത്തില്‍ ഒരു വേഗമേറിയ ബോള്‍ പ്രതീക്ഷിച്ച ക്ലാസന്റെ ടൈമിംഗ് തെറ്റുന്നു. എഡ്ജ് ചെയ്ത ബോള്‍ പന്തിന്റെ കയ്യില്‍.
കളി അവിടുന്ന് തിരിയുകയാണ് പിന്നീട് എറിഞ്ഞ 5 ബോളില്‍ വെറും നാലു റണ്‍
ഓവര്‍ കഴിഞ്ഞപ്പോ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 3 ഓവറില്‍ 22

അടുത്ത രണ്ടോവര്‍ 6 റണ്‍സ്.. അവസാന ഓവര്‍ ജയിക്കാന്‍ 16 രണ്ടു സിക്‌സ് വന്നാല്‍ മാറിമറിയാവുന്ന അവസ്ഥയില്‍ ആദ്യ ബോളില്‍ മില്ലെര്‍ ഔട്ട് എഡ്ജ് ചെയ്ത പന്ത് ക്ലിയര്‍ ചെയ്യാന്‍ റിഷബ് പന്തിനു സാധിക്കാതെ ബൗണ്ടറി കടന്നപോഴും കൂള്‍ ആയി അടുത്തടുത്ത പന്തുകളില്‍ ഓരോ റണ്‍സ് മാത്രം വഴങ്ങി അയാള്‍ ഇന്ത്യക്ക് കപ്പ് ഉറപ്പിച്ചിരുന്നു….

അടുത്ത പന്തില്‍ റബാഡ യെയും പുറത്താക്കി വിജയഭേരി മുഴക്കുമ്പോള്‍ അയാളുടെ കണ്ണ് നിറഞ്ഞിരുന്നു. ഓഹ് പാണ്ട്യ യു ആര്‍ എ ലെജന്‍ഡ്… വീ ലവ് യൂ കുങ്ഫു പാണ്ട്യ

എരിതീയില്‍ കുരുത്ത കരുത്തന്‍ പാണ്ട്യക്ക് അങ്ങനെ മീനചൂടില്‍ വാടാന്‍ കഴിയില്ല അങ്ങനെ വാടിയിരുന്നെങ്കില്‍ ഈ ലോകകപ്പ് ഇപ്പോള്‍ ജോഹനാസ്‌ബെര്‍ഗിലേക് പറന്നേനെ