ഹാര്‍ദ്ദിക്ക് ക്യാപ്റ്റനായാല്‍ ആദ്യ ഒതുക്കുക സഞ്ജുവിനെ, കാരണം ആ പക

Image 3
CricketFeaturedTeam India

ടി20 ലോകകപ്പ് സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തലമുറ മാറ്റമാണല്ലോ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയടക്കം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യന്‍ ടി20 ടീം വരും നാളുകളില്‍ അടിമുടി മാറുമെന്ന് ഉറപ്പായി.

ഇന്ത്യയുടെ ടി20യിലെ അടുത്ത നായകന്‍ ആരാണെന്നതാണ് സുപ്രധാനപ്പെട്ട ചോദ്യം. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ഭുംറ, റിഷഭ് പന്ത് എന്നിവരെല്ലാം അടുത്ത നായകന്മാരാവാന്‍ കച്ചകെട്ടിയിരിക്കുന്നവരാണ്. ഇതില്‍ കൂടുതല്‍ സാധ്യതയുള്ളത് ഹാര്‍ദിക് പാണ്ഡ്യക്കാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിച്ച് ഹാര്‍ദിക് നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാണ്.

ഹാര്‍ദിക് ഇന്ത്യയുടെ അടുത്ത നായകനാവുന്നത് ടീമില്‍ ചില പ്രശ്‌നങ്ങളുണ്ടാകുമോയെന്ന ആശങ്കയുണ്ട്. ഹാര്‍ദിക്കുമായി മികച്ച ബന്ധമില്ലാത്ത ചില താരങ്ങളെ ടീമില്‍ ഒതുക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇതിലൊരാളാണ് സഞ്ജു സാംസണ്‍. മലയാളി താരമായ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെടുന്ന താരമാണ്.

എന്നാല്‍ ഹാര്‍ദിക്കുമായി സഞ്ജുവിന് നല്ല ബന്ധമല്ല ഉള്ളത്. ഐപിഎല്ലിനിടെ ഇരുവരും തമ്മില്‍ ഉടക്കിയിരുന്നു. സഞ്ജുവിനെ ഹാര്‍ദിക് സ്ലെഡ്ജ് ചെയ്തതും പിന്നാലെ റാഷിദ് ഖാന്റെ ഓവറില്‍ സഞ്ജു ഹാട്രിക് സിക്സര്‍ പറത്തുകയും ചെയ്തിരുന്നു.

സഞ്ജുവിനെ കാര്യമായി പിന്തുണക്കുന്ന താരമല്ല ഹാര്‍ദിക്. സഞ്ജുവിന്റെ പ്രകടനത്തെ അധികം ഹാര്‍ദിക് പിന്തുണക്കുന്നതായി കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക് നായകനായാല്‍ സഞ്ജുവിനെ തഴയാനുള്ള സാധ്യതയാണ് കൂടുതല്‍. അയര്‍ലന്‍ഡിനെതിരേ ഹാര്‍ദിക്കിന് കീഴില്‍ സഞ്ജു കളിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നായകസ്ഥാനത്തേക്ക് ഹാര്‍ദിക്കെത്തുമ്പോള്‍ സഞ്ജുവിനെക്കാള്‍ പിന്തുണ റിഷഭ് പന്തിന് നല്‍കാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹാര്‍ദിക്കിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് റിഷഭ് പന്ത്. കൂടാതെ ഇഷാന്‍ കിഷനെ ഹാര്‍ദിക് പിന്തുണക്കുമെന്നുറപ്പാണ്. ഇഷാന്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ചേര്‍ത്ത് പിടിച്ചത് ഹാര്‍ദ്ദിക്കായിരുന്നു. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയപ്പോള്‍ ടീമിനുള്ളില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ഭുംറ തുടങ്ങിയവരെല്ലാം രോഹിത്തിനൊപ്പം നിന്നപ്പോള്‍ ഹാര്‍ദിക്കിനെ പിന്തുണച്ചത് ഇഷാന്‍ കിഷന്‍ മാത്രമാണ്.

ഹാര്‍ദിക് പാണ്ഡ്യ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പിന്തുണക്കുമ്പോള്‍ സഞ്ജു സാംസണിന് വഴിമാറിക്കൊടുക്കേണ്ടി വരും. സഞ്ജുവിനെ തഴഞ്ഞാലും ഹാര്‍ദിക്കിനെതിരേ ചോദ്യം ഉയരുകയില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഒതുക്കാനാണ് സാധ്യത കൂടുതല്‍.