ഇന്ത്യയുടെ എബിഡിയാണിവന്‍, അടുത്ത ബിഗ് തിംഗ് ഇന്‍ ക്രിക്കറ്റ്, ഇന്ത്യന്‍ താരം തുറന്ന് പറയുന്നു

Image 3
CricketTeam India

ഇന്ത്യന്‍ ടീമിന്റെ എബി ഡിവില്ലേഴ്‌സാണ് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവനെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഗെയിം ചെയ്ഞ്ചര്‍ എന്ന നിലയില്‍ നിന്ന് മാച്ച് വിന്നറായി സൂര്യ മാറി കഴിഞ്ഞുവെന്നന്നും ഹര്‍ഭജന്‍ വിലയിരുത്തുന്നു.

‘ഗെയിം ചെയ്ഞ്ചര്‍ എന്ന നിലയില്‍ നിന്ന് മാച്ച് വിന്നറായി സൂര്യ മാറി കഴിഞ്ഞുവെന്നതില്‍ ഒരു സംശയവും വേണ്ട. മുംബൈ താരങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തോടെ ബാറ്റ് ചെയ്ത താരമാണ് സൂര്യ’ ഹര്‍ഭജന്‍ പറഞ്ഞു.

100ന് മുകളില്‍ സ്‌ട്രൈക്ക്‌റേറ്റില്‍ കളിക്കുന്നുവെന്ന് മാത്രമല്ല, ആദ്യ പന്ത് മുതല്‍ തന്നെ അടിച്ച് കളിക്കാനാണ് സൂര്യ ശ്രമിക്കുന്നത്. എല്ലാ ടൈപ്പ് ഷോട്ടുകളും സൂര്യയില്‍ കാണാം. സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിക്കുന്നു. പേസര്‍മാര്‍ക്കെതിരേയും മികച്ച പ്രകടനം പുറത്തെടുക്കുന്നു. കവര്‍ ഡ്രൈവും സ്വീപ്പ് ഷോട്ടും മനോഹരമായിട്ടാണ് സൂര്യ കളിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഡിവില്ലിയേഴ്്സാണ് സൂര്യ” ഹര്‍ഭജന്‍ പറഞ്ഞു.

സൂര്യകുമാര്‍ യാദവിനെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നെന്നും ദേശീയ ടീമിലെ സ്ഥാനം താരത്തിന് വിദൂരമല്ലെന്നും ഹര്‍ഭജന്‍ പ്രവചിക്കുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം തവണയും മുംബൈ ഇന്ത്യന്‍സ് കീരിടം നേടിയിരുന്നു. ഇത്തഴവണ ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചാണ് മുംബൈ തുടര്‍ച്ചയായ രണ്ടാം കിരീടം നേടിയത്. കിരീടനേട്ടത്തിന് പിന്നില്‍ സൂര്യകുമാര്‍ യാദവ് പുറത്തെടുത്ത പ്രകടനം വിസ്മരിക്കാനാവില്ല. 16 മത്സരങ്ങളില്‍ 480 റണ്‍സാണ് നേടിയത്. 40 ശരാശരിയിലാണ് സൂര്യയുടെ നേട്ടം.