ചെന്നൈയ്ക്ക് മുഖത്തടി, റെയ്‌നക്ക് പിന്നാലെ മറ്റൊരു സൂപ്പര്‍ താരം കൂടി പിന്മാറി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മറ്റൊരു തിരിച്ചടി കൂടി. ചെന്നൈയ്ക്കായി ഇത്തവണ ഐപിഎലില്‍ കളിക്കുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ് സീനിയര്‍ താരം ഹര്‍ഭജന്‍ സിംഗ്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താരം ഐപിഎലില്‍ നിന്ന് പിന്മാറുന്നത്

യു.എ.ഇയിലെത്തിയ ചെന്നെ ടീമിനൊപ്പം ഹര്‍ഭജന്‍ ഇല്ലായിരുന്നു. ചെന്നൈയില്‍ നടന്ന ക്യാമ്പില്‍ നിന്നും ഹര്‍ഭജന്‍ വിട്ടു നിന്നിരുന്നു. സഹതാരങ്ങള്‍ക്ക് കോവിഡ് കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹര്‍ഭജന്‍ ടീമിനൊപ്പം ചേരാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതായാണ് വിവരം.

യു.എ.ഇയിലെത്തിയ യുസ്‌വേന്ദ്ര ചാഹല്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കും സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. റെയ്‌നയ്‌ക്കൊപ്പം ഹര്‍ഭജന്‍ കൂടി പിന്‍മാറുകയാണെങ്കില്‍ അതു ചെന്നെയ്ക്ക് കനത്ത തിരിച്ചടിയാവും സമ്മാനിക്കുക.

സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക. നവംബര്‍ 10-നാണ് ഫൈനല്‍.

You Might Also Like