ഐപിഎല്‍, റെയ്‌നയ്ക്കും ഹര്‍ഭജനും എതിരെ കടുത്ത നടപടി സ്വീകരിച്ച് സിഎസ്‌കെ

Image 3
CricketIPL

ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സുരേഷ് റെയ്‌നയ്ക്കും ഹര്‍ഭജന്‍ സിംഗിനുമെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇരുവരുടേയും കരാറുകള്‍ ടീം റദ്ദാക്കിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

താരങ്ങളുടെ കരാര്‍ റദ്ദാക്കാനുള്ള നടപടികള്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ആരംഭിച്ചതായി വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ആദ്യ പടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിവരങ്ങള്‍ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

2018ലെ ലേലത്തില്‍ സുരേഷ് റെയ്‌നയെ 11 കോടി നല്‍കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത്. അതെസമയം 2 കോടി മുടക്കിയാന്‍ ഹര്‍ഭജന്‍ സിംഗ് ലേലത്തിലൂടെ സിഎസ്‌കെയില്‍ എത്തിയത്.

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിംഗും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇതില്‍ സുരേഷ് റെയ്‌ന ആകട്ടെ യു.എ.ഇയില്‍ എത്തിയതിന് ശേഷമാണ് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഇന്ത്യയിലേക്ക് തിരിച്ചുപോയത്.