699 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഐപിഎല്ലില്‍ പന്തെറിഞ്ഞ് ഹര്‍ജന്‍

Image 3
CricketIPL

ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് പന്തെറിയുന്നത് കാണാനായതിന്റെ സന്തോഷത്തിലാണ് ക്രിക്കറ്റ് ലോകം. നീണ്ട 699 ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഹര്‍ഭജന്‍ വീണ്ടും ക്രിക്കറ്റ് മൈതാനത്ത് പന്തെറി#്ഞത്.

ഐപിഎല്‍ 14ാം സീസണിനു മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്ക് ടീമിലെടുത്തതോടെയാണ് ഹര്‍ഭജന്‍ വീണ്ടും പന്തെറിയാനെത്തിയത്. മത്സരത്തില്‍ ഹര്‍ഭജന്‍ ഒരേയൊരു ഓവര്‍ മാത്രമാണ് ബോള്‍ ചെയ്തതെങ്കിലും കൊല്‍ക്കത്ത ആദ്യ മത്സരത്തില്‍ 10 റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചു.

മത്സരത്തില്‍ ഒരോവറില്‍ എട്ട് റണ്‍സ് മാത്രമാണ് സണ്‍റൈസസ് ഹൈദരാബാദ് വഴങ്ങിയത്.

മുന്‍പ് മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്കായി ഐപിഎലില്‍ കളിച്ചിട്ടുള്ള താരമാണ് ഹര്‍ഭജന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ ഹര്‍ഭജന്‍ കളിച്ചിരുന്നില്ല. ഇതോടെ, 699 ദിവസങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഹര്‍ഭജന്‍ വീണ്ടും കളത്തിലിറങ്ങിയത്!.

ഇതിനു മുന്‍പ് ഹര്‍ഭജന്‍ അവസാനമായി കളത്തിലിറങ്ങിയത് 2019ലെ ഐപിഎല്‍ ഫൈനലിലാണ്. ഐപിഎലില്‍ ഇതുവരെ 150 വിക്കറ്റുകളാണ് ഹര്‍ഭജന്റെ സമ്പാദ്യം. ഇക്കാര്യത്തില്‍ മുന്നിലുള്ളത് നാലു പേര്‍ മാത്രമാണ്. ലസിത് മലിംഗ (170), അമിത് മിശ്ര (160), പിയൂഷ് ചൗള (156), ഡ്വെയിന്‍ ബ്രാവോ (153) എന്നിവരാണ് ഹര്‍ഭജന്റെ മുന്നിലുള്ളവര്‍.

വെസ്റ്റിന്‍ഡീസ് താരം സുനില്‍ നരൈന്‍, ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ് തുടങ്ങിയവരെ കരയ്ക്കിരുത്തിയാണ് ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത ഹര്‍ഭജന് അവസരം നല്‍കിയത്. കഴിഞ്ഞ സീസണ്‍ വരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന ഹര്‍ഭജന്, മത്സരം നടന്ന ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം ചിരപരിചിതമാണ് എന്ന കാരണത്താലായിരുന്നു ഇത്.