സഞ്ജുവിന്റെ വെടിക്കെട്ട് വെള്ളത്തിലാകുമോ? എന്താണ് കാലാവസ്ഥ

സിംബാബ് വെയ്‌ക്കെതിരെ മൂന്നാം ഏകദിനം ഹാരാരയില്‍ തുടങ്ങാനിരിക്കെ എല്ലാ കണ്ണുകളും മലയാളി താരം സഞ്ജു സാംസണിലേക്കാണ്. രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് സഞ്ജു കളിയിലെ താരമായി മാറിയതോടെ മൂന്നാം ഏകദിനത്തില്‍ സഞ്ജു എങ്ങനെ ബാറ്റ് ചെയ്യും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

മത്സരത്തിലെ കാലവസ്ഥ പ്രവചനം നോക്കുമ്പോള്‍ വെതര്‍ ഡോട് കോമിന്റെ പ്രവചനം പ്രകാരം ഹരാരെയില്‍ തെളിഞ്ഞ ആകാശമായിരിക്കും ഇന്ന്. ശരാശരി താപനില 24 ഡിഗ്രി സെല്‍ഷ്യസില്‍ തുടരാനാണ് സാധ്യത. മണിക്കൂറില്‍ 11 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗത. അതിനാല്‍ തന്നെ മുഴുവന്‍ സമയവും മത്സരം യാതൊരു ആശങ്കയുമില്ലാതെ നടക്കും.

സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും സോണി ലിവിലും മത്സരത്തിന്റെ തല്‍സമയ സംപ്രേഷണം കാണാം. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.45നാണ് മത്സരം നടക്കുന്നത്.

ആദ്യ ഏകദിനം 10 വിക്കറ്റിനും രണ്ടാം മത്സരം അഞ്ച് വിക്കറ്റിനുമാണ് ഇന്ത്യ ജയിച്ചത്. ഇന്ന് ജയിച്ചാല്‍ പരമ്പര 3-0ന് തൂത്തുവാരാം. രണ്ടാം ഏകദിനത്തില്‍ ആറാമനായിറങ്ങി 39 പന്തില്‍ മൂന്ന് ഫോറും നാല് സിക്സും ഉള്‍പ്പടെ 43* റണ്‍സെടുത്ത സഞ്ജുവായിരുന്നു ഇന്ത്യയുടെ വിജയശില്‍പിയും കളിയിലെ താരവും. സഞ്ജുവിന്റെ രാജ്യാന്തര കരിയറിലെ ആദ്യ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരമാണിത്.

You Might Also Like