ഫ്രാൻസിനൊപ്പം മികച്ച പ്രകടനം, കൂമാനു കുറിക്കൊത്ത മറുപടിയുമായി അന്റോയിൻ ഗ്രീസ്‌മാൻ

ബാഴ്സയിൽ കൂമാനു കീഴിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന സൂപ്പർ താരമാണ് അന്റോയിൻ ഗ്രീസ്മാൻ. ഗീസ്മാൻ്റെ സ്വാഭാവിക പൊസിഷനിൽ കളിപ്പിക്കാത്തതാണ് കാരണമായി കണക്കാക്കുന്നത്. ബാഴ്സയിൽ ഗ്രീസ്മാന്റേത് മെസിയുടെ പൊസിഷനുമായി സാമ്യമുള്ളതിനാലാണ് കൂമാനും പ്രതിസന്ധിയിലായിരിക്കുന്നത്. ഇക്കാര്യത്തിൽ വിമർശനവുമായി ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സും രംഗത്തെത്തിയിരുന്നു.

താരത്തിനു ആക്രമണത്തിൽ മധ്യഭാഗത്താണ് കൂടുതൽ അനുയോജ്യമാവുകയെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ക്രൊയേഷ്യയുമായുള്ള മത്സരത്തിൽ ഗോൾ നേടി ഗ്രീസ്മാൻ അത് തെളിയിക്കുകയും ചെയ്തിരുന്നു. ഇതോടെ ഫ്രാൻസിനായുള്ള ഗോൾവേട്ടയിൽ സിനെദിൻ സിദാനെ മറികടക്കാൻ ഗ്രീസ്മാനു സാധിച്ചിരിക്കുകയാണ്. തന്റെ പ്രകടനത്തിന് പരിശീലകനെ പുകഴ്ത്തുകയെന്ന വ്യാജേന കൂമാനു നേരെ വിമർശനമുന്നയിക്കുകയാണ് ഗ്രീസ്മാൻ ചെയ്തത്.

“ഇതൊരു സങ്കീർണമായ മത്സരമായിരുന്നു. കാണാനും അത്ര നല്ലതല്ലായിരുന്നു ഒപ്പം കളിക്കാനും. പിച്ച് വളരെ മൃദുവായിരുന്നു. ജയിക്കാൻ വേണ്ടി നന്നായി കളിക്കുന്ന എതിരാളിക്കെതിരെ വളരെ ബുദ്ദിമുട്ടിയാണ് കളിക്കേണ്ടി വന്നത്. അവരെ എങ്ങനെ ബുദ്ദിമുട്ടിക്കണമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പ്രധാന ലക്ഷ്യം ജയം തന്നെയായിരുന്നു. ഞാൻ പ്രതിരോധപരമായി മികച്ചവരായിരുന്നു.ഒപ്പം ഏതു ചെറിയ അവസരങ്ങളിലും ഗോൾ നേടാൻ ഞങ്ങൾ പ്രാപ്തരായിരുന്നു.

” പന്ത് എന്റടുത്തേക്ക് വരുകയായിരുന്നു. ഞാനത് കാലുകൊണ്ട് താഴെക്കെത്തിച്ചു ശക്തിയായി അടിക്കുകയാണുണ്ടായത്. അതിനായി എല്ലാം ഞാൻ നൽകി. അതെനിക്ക് മികച്ചതായി തോന്നി. പരിശീലക്കാനറിയാം എന്നെ എവിടെയാണ് കളിപ്പിക്കേണ്ടതെന്നു. ആ സാഹചര്യത്തെയും ആ പൊസിഷനെയും പരിശീലകന്റെ എന്നിലുള്ള വിശ്വാസത്തേയും ഞാൻ മുതലെടുക്കുകയായിരുന്നു.” ഫ്രഞ്ച് മാധ്യമമായ എൽ എകിപ്പേയോട് ഗ്രീസ്‌മാൻ അഭിപ്രായപ്പെട്ടു.

You Might Also Like