നാലാം ഇന്നിങ്‌സുകളിലെ ഹീറോയിസം മറക്കാനാകുമോ, ചാരത്തില്‍ നിന്നാണ് അയാള്‍ ആ ടീമിനെ വന്‍ ശക്തിയാക്കിയത്

Image 3
CricketCricket News

റെയ്‌മോന്‍ റോയ് മാമ്പിള്ളി

Meaty …Muscular…Mighty…. That is Graeme Smith….

സ്മിത്ത് ബാറ്റ് എടുത്ത് പന്തിനെ നേരിടാന്‍ നില്‍ക്കുകയാണ്…. റണ്ണപ്പെടുക്കുന്ന ബൗളര്‍ക്ക് സ്റ്റമ്പിന്റെ ചെറുകാഴ്ച്ച പോലുമില്ല…. അത്രയേറെ നെഞ്ച് വിരിവായിരുന്നയാള്‍ക്ക്…. അത്രയേറെ ശക്തനായിരുന്നയാള്‍…. സ്മിത്ത് സൗത്താഫ്രിക്കയുടെ മഹാനായ നായകനായിരുന്നു… ….

ഹാന്‍സി ക്രോണിയയുടെ പടിയിറക്കത്തിന് ശേഷം തകര്‍ന്ന് പോയൊരു സൗത്താഫ്രിക്കയുടെ തിരിച്ച് വരവ് അയാളിലൂടെയായിരുന്നു…22 വയസ്സില്‍ സൗത്താഫ്രിക്കയുടെ നായക പദവി അയാള്‍ ഏറ്റെടുക്കുമ്പോള്‍ , പൊള്ളോക്കെന്ന അതികായന്‍ സൗത്താഫ്രിക്കയെ മുന്നോട്ട് നയിക്കാനാകാതെ തളര്‍ന്നിരിക്കുകയായിരുന്നു….

സ്മിത്ത് ധീരതയുടെ ആള്‍രൂപമായിരുന്നു….. അത്രയേറെ സുന്ദരമല്ലാത്ത ബാറ്റിങ് ശൈലിയെങ്കിലും അയാള്‍ അത്രയേറെ ഇഫക്ടീവ് ആയിരുന്നു …. സിഡ്‌നിയിലൊരിക്കല്‍ ടെസ്റ്റ് രക്ഷപെടുത്താന്‍ ഒടിഞ്ഞ കൈയുമായയാള്‍ ബാറ്റിങ്ങിനിറങ്ങി… പത്ത് പന്തുകള്‍ അയാള്‍ പിടിച്ച് നിന്നു…. അന്നയാള്‍ക്ക് ജയിക്കാനാമില്ലായിരിക്കാം…. പക്ഷേ അയാളുടെ ധീരത ക്രിക്കറ്റ് ഒരിക്കലും മറക്കില്ല….

പെര്‍ത്തില്‍ സൗത്താഫ്രിക്ക 414 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ അയാള്‍ സെഞ്ചെറി നേടിയിരുന്നു …434 എന്ന ഏകദിനത്തിലെ മഹത്തായ ചേസ് സൗത്താഫ്രിക്ക , ഓസ്‌ട്രേലിയക്കെതിരെ നേടുമ്പോള്‍ സെഞ്ചെറി നേടിയ ഗിബ്‌സായിരിക്കാം ഹീറോ…. പക്ഷേ 434 ചേസ് ചെയ്യാം എന്ന ആത്മവിശ്വാസം സൗത്താഫ്രിക്കക്ക് നല്‍കിയത് സ്മിത്തിന്റെ മഹത്തായ തുടക്കമായിരുന്നു…. 55 ബോളില്‍ 90 നേടിയ സ്മിത്ത് ചരിത്രം സൃഷ്ട്ടിക്കാമെന്ന ആത്മവിശ്വാസം അന്ന് സൗത്താഫ്രിക്കക്ക് നല്‍കിയത്…

സ്മിത്ത് ടെസ്റ്റിലെ എക്കാലത്തേയും മഹാനായ കളിക്കാരിലൊരാളാകുന്നത് അയാളുടെ നാലാം ഇന്നിങ്‌സുകളിലെ ഹീറോയിസം മൂലമാണ്…. ലോകത്തെ മഹാരഥന്‍മാര്‍ മിക്കവരും നാലാം ഇന്നിങ്‌സില്‍ മോശമാകുമ്പോള്‍ തന്റെ ഏറ്റവും മികച്ച ആവറേജ് അയാള്‍ നേടിയെടുത്തത് നാലാം ഇന്നിങ്‌സുകളിലായിരുന്നു…. 51.66 ആണ് സ്മിത്തിന്റെ നാലാം ഇന്നിങ്‌സ് ആവറേജ് …. ജയിച്ച മത്സരങ്ങളില്‍ അത് 88 ലധികമായിരുന്നു…. സ്മിത്ത് ടെസ്റ്റ് സെഞ്ചെറി നേടിയ ഒരു കളിയിലും സൗത്താഫ്രിക്ക തോറ്റിട്ടില്ല….

എക്കാലത്തേയും ടെസ്റ്റ് വിജയ നായകനാണ് ഗ്രേയിം സ്മിത്ത്…. 109 മത്സരങ്ങള്‍ നയിച്ച സ്മിത്ത് 51 വിജയങ്ങള്‍ നേടി…. ഇത് രണ്ടും റെക്കോര്‍ഡ് ആണ്…ക്യാപ്റ്റന്‍ ആയി 8659 റണ്‍സും 25 സെഞ്ചെറി നേടി ഇക്കാര്യത്തിലും ലോകറെക്കോര്‍ഡ് നേടി…നായകനായി നേടിയ 15 സെഞ്ചെറികള്‍ വിജയത്തിലെത്തിച്ച് സ്മിത്ത് മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുന്നു….

ഗ്രേയിം സ്മിത്തിന്റെ 40 താം ജന്മദിനമാണ് …. ജന്മദിനാശംസകള്‍ …

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്