ടെസ്റ്റിലേയും ഏകദിനത്തിലേയും മികച്ച പ്രകടനം ഒരേ ദിവസം ഒരേ ഗ്രൗണ്ടില്‍, ഓസീസ് താരം ഞെട്ടിച്ചതിങ്ങനെ

അബ്ദുല്‍ ആഷിഖ് ചിറക്കല്‍

മുന്‍ ഓസ്ട്രേലിയന്‍ താരം ഗ്രെഗ് ചാപ്പല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ്, ഏകദിന ബൗളിംഗ് പ്രകടനങ്ങള്‍ നടത്തിയത് ഒരേ ദിവസം (ജനുവരി 8ന് ) ഒരേ ഗ്രൗണ്ടില്‍ (സിഡ്നിയില്‍) , പക്ഷെ 8 വര്‍ഷത്തെ വ്യത്യാസത്തില്‍ …

1973 ല്‍ ഇതേ ദിവസം ആണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളിംഗ് പ്രകടനം. പാകിസ്താനെതിരെ സിഡ്നിയില്‍ നടന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 65 റണ്‍സിന് 5 വിക്കറ്റ് നേടിയാണ് കരിയറിലെ മികച്ച ബൗളിംഗ് നേട്ടം അദ്ദേഹം കൈവരിച്ചത്. മത്സരത്തില്‍ ഓസ്‌ട്രേലിയ 52 റണ്‍സിന് ജയിച്ചു.

1981 ല്‍ ഇതേ ദിവസം, ഇതേ ഗ്രൗണ്ടില്‍ നടന്ന ബെന്‍സന്‍ ആന്‍ഡ് ഹെഡ്ജസ് വേള്‍ഡ് സീരീസ് കപ്പില്‍ ഇന്ത്യക്കെതിരെയാണ് അദ്ദേഹത്തിന്റ ഏറ്റവും മികച്ച ഏകദിന ബൗളിങ് പ്രകടനം..

9.5ഓവര്‍, 5 മെയ്ഡന്‍, 15റണ്‍സ്, 5 വിക്കറ്റ് . അതായിരുന്നു ചാപ്പലിന്റെ ബൗളിംഗ് ഫിഗര്‍. മത്സരത്തില്‍ 63 റണ്‍സിന് ഓള്‍ ഔട്ട് ആയ ഇന്ത്യയുടെ അതുവരെയുള്ള ഏറ്റവും കുറഞ്ഞ ടോട്ടല്‍ സ്‌കോര്‍ എന്ന നാണം കെട്ട റെക്കോര്‍ഡും കുറിക്കപ്പെട്ടു. ആ മത്സരത്തില്‍ ഓസ്ട്രേലിയയുടെ നായകന്‍ കൂടിയായിരുന്ന ചാപ്പല്‍ ബാറ്റിങ്ങില്‍ പുറത്താകാതെ 33 റണ്‍സും നേടി ടീമിനെ 9 വിക്കറ്റ് ജയവും സമ്മാനിച്ചു . അദ്ദേഹം തന്നെയായിരുന്നു കളിയിലെ മാന്‍ ഓഫ് ദ മാച്ചും.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24*7

You Might Also Like