ലഭിച്ചത് വലിയ അവസരം, യുവതുര്‍ക്കികളെ കൊണ്ട് അത്ഭുതം കാട്ടുമെന്ന് ധവാന്‍
ഇന്ത്യന്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത് വലിയ അവസരമെന്ന് മുതിര്‍ന്ന താരം ശിഖര്‍ ധവാന്‍. ശ്രീലങ്കയെ നേരിടുന്നതിന്റെ ആവേശം ടീമില്‍ ആകെയുണ്ടെന്നും യുവതുര്‍ക്കികളുമായി ലങ്ക കടക്കുകയാണ് ലക്ഷ്യമെന്നും ധവാന്‍ കൂട്ടിചേര്‍ത്തു.
‘യുവതുര്‍ക്കികളുമായി ലങ്ക കടക്കുകയാണ് ലക്ഷ്യം. അവിചാരിതമായി കിട്ടിയ ക്യാപ്റ്റന്‍സ്ഥാനത്തിന്റെ മഹത്വം മനസിലാക്കുന്നു. രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണം ഗുണം ചെയ്യും. മുംബൈയിലെ ക്വാറന്റീന്‍ കാലം ടീമിന്റെ ഒത്തൊരുമയ്ക്ക് സഹായകരമാകും’ ധവാന്‍ പറഞ്ഞു.
ട്വന്റി20 ലോകകപ്പ് ടീമില്‍ അവസരം കിട്ടാന്‍ കൊതിക്കുന്ന താരങ്ങള്‍ക്കെല്ലാം ശ്രീലങ്കന്‍ പര്യടനത്തിന് അവസരമുണ്ടാകില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.
‘ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ചുരുക്കം ചില സ്ഥാനങ്ങളിലേക്ക് മാത്രമെ താരങ്ങളെ ആവശ്യമുള്ളൂ. സെലക്ടര്‍മാര്‍ക്ക് ഇത് നന്നായി അറിയാം. വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ പരമ്പര ജയിക്കുകയാണ് പ്രധാനം. പരമ്പര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുകൊണ്ട് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ താരങ്ങള്‍ക്ക് കഴിയട്ടെ’ ദ്രാവിഡ് പറഞ്ഞു.
മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി 20യുമാണ് ടീം ഇന്ത്യ ലങ്കയില്‍ കളിക്കുന്നത്. അടുത്ത മാസം 13 മുതല്‍ 25 വരെയാണ് മത്സരങ്ങള്‍. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ഭുവനേശ്വര്‍ കുമാറാണ് ടീമിന്റെ ഉപനായകന്‍. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി സീനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാലാണ് യുവ ടീമിനെ പരിശീലിപ്പിക്കാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ കൂടിയായ രാഹുല്‍ ദ്രാവിഡിനെ നിയോഗിച്ചത്.
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍(ഉപനായകന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, റിതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ദീപക് ചഹാര്‍, നവ്ദീപ് സെയ്നി, ചേതന്‍ സക്കറിയ.
നെറ്റ് ബൗളര്‍മാര്‍: ഇഷാന്‍ പോരെല്‍, സന്ദീപ് വാര്യര്‍, അര്‍ഷ്ദീപ് സിംഗ്, സായ് കിഷോര്‍, സിമര്‍ജീത്ത് സിംഗ്