ഐപിഎല്ലിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇംഗ്ലീഷ് സൂപ്പര്‍ താരം

ക്രിക്കറ്റ് ലോകത്തെ എല്ലാ കണ്ണുകളും ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങളിലേക്കാണല്ലോ. ആദ്യ ക്വാളിഫറില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സും, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ഇന്ന് ഏറ്റുമുട്ടും. എലിമിനേറ്റര്‍ റൗണ്ടില്‍ മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സും, നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും.

ഇതില്‍ ആദ്യം തോറ്റ ടീമും രണ്ടാമത് ജയിച്ച ടീമും വീണ്ടും ഏറ്റുമുട്ടുന്നതോടെ ഫൈനല്‍ ചിത്രം തെളിയുകയും ചെയ്യും. അതെസമയം ഇപ്പോഴിതാ ഐപിഎല്‍ ഫൈനലില്‍ ഏതെല്ലാം ടീമുകള്‍ കളിയ്ക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് താരം ഗ്രേയിം സ്വാന്‍. രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും ഫൈനലില്‍ മാറ്റുരക്കും എന്നാണ് സ്വാന്‍ പ്രവചിക്കുന്നത്.

‘ഗുജറാത്തിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ജയിക്കും. ഇരുവരും ആണ് ടൂര്‍ണമെന്റിലെ മികച്ച ടീമുകള്‍ എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ ഫൈനലിലും ഇവര്‍ നേര്‍ക്കുനേര്‍ വരും’ സ്വാന്‍ പ്രവചിക്കുന്നു

14 കളികളില്‍ നിന്നും 20 പോയിന്റ് നേടിയാണ് ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തിയത്. 14 കളികളില്‍നിന്ന് ഒമ്പത് വിജയത്തോടെ 18 പോയിന്റ് ആണ് രാജസ്ഥാന്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ലഖ്‌നൗവിനും 18 പോയന്റാണ് ഉളളതെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ആണ് രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തെത്തിയത്. എട്ട് ജയവുമായി 16 പോയന്റോടെയാണ് ആര്‍സിബി നാലാമനായി പ്ലേ ഓഫ് കളിയ്ക്കുന്നത്.

You Might Also Like