ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം ഇനി പ്രീമിയര്‍ ലീഗ് ക്ലബിന്റെ പരിശീലകന്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബകളിലൊന്നായ വാറ്റ്‌ഫോര്‍ഡ് എഫ്സിയുടെ സഹപരിശീലകനായി കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്ക് ചുമതലയേറ്റു. നിലവില്‍ വാറ്റ്‌ഫോര്‍ഡിന്റെ ഗോള്‍ കീപ്പിങ് കോച്ചായിരുന്നു അയര്‍ലന്‍ഡ് സ്വദേശിയായ സ്റ്റാക്ക്.

ലീഗില്‍ തരംതാഴ്ത്തല്‍ ഭിഷണിയിലായ വാറ്റ്‌ഫോര്‍ഡിന്റെ അവസാന രണ്ടു മത്സരങ്ങള്‍ വളരെ നിര്‍ണായകമാണ്. ഇതിനിടെയാണ് ക്ലബ്് സ്റ്റാക്കിനെ സഹപരിശീലകനാക്കി നിശ്ചയിച്ചിരിക്കുന്നത. സ്റ്റാക്കിനെ കൂടാതെ ഹൈഡന്‍ മുല്ലന്‍സിനേയും വാറ്റ് ഫോര്‍ഡ് സഹപരിശീലകനായി നിശ്ചയിച്ചിട്ടുണ്ട്.

വാറ്റ്‌ഫോര്‍ഡ് മുഖ്യപരിശീലകനായ നീഗല്‍ ഗ്രഹം പേഴ്‌സനെ ക്ലബ് പുറത്താക്കുകയും ചെയ്തു. ഈ ഒഴിവിലേക്കാണ് സ്റ്റാക്കും കൂട്ടരും എത്തുന്നത്. നിലവില്‍ 36 മതസരങ്ങളില്‍ നിന്ന് 34 പോയന്റുമായി 17ാം സ്ഥാനത്താണ് വാറ്റ്‌ഫോര്‍ഡ്. മൂന്ന് ടീമുകള്‍ മാത്രമാണ് പോയന്റ് പട്ടികയില്‍ വാറ്റ്‌ഫോര്‍ഡിന് പിന്നിലുളളത്.

ഇംഗ്ലണ്ടിലെ വമ്പന്‍ ക്ലബ്ബുകളായ ആര്‍സനല്‍, ലീഡ്‌സ്, റീഡിങ്, വോള്‍വ്‌സ് എന്നി ടീമുകളുടെ ഗോള്‍വല കാത്തിട്ടുള്ള സ്റ്റാക്ക് സ്റ്റീവ് കോപ്പലിനു കിഴില്‍ 2016 സീസണിലായിരുന്നു ബ്ലാസ്റ്റേഴ്സ് കുപ്പായമണിഞ്ഞത്. ഒരു സീസണ്‍ മുഴുവന്‍ മഞ്ഞപ്പടയുടെ വലകാത്ത സ്റ്റാക്ക് വികാരനിര്‍ഭരമായ കത്തെഴുതിയാണ് ബ്ലാസ്റ്റേഴ്‌സിനോട് ബൈ പറഞ്ഞത്.

You Might Also Like