അവന്‍ സ്വര്‍ണ ഖനി, ഇന്ത്യന്‍ യുവതാരത്തിന്റെ പ്രതിഭ വിലമതിക്കാത്തതെന്നും ഇംഗ്ലണ്ട് താരം
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ പ്രശംസകൊണ്ട് മൂടി മുന്‍ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാന്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിനെതിരെ വമ്പന്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച പന്ത് പുറത്തായതിന്റെ പേരില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങുന്നതിനിടേയാണ് പന്തിനെ പ്രശംസിച്ച് സ്വാന്‍ രംഗത്തെത്തിയത്.
റിഷഭ് പന്ത് പ്രതിഭയുടെ സ്വര്‍ണഖനിയാണെന്നും അടുത്ത പത്തുവര്‍ഷത്തേക്കെങ്കിലും ഇന്ത്യക്ക് അതില്‍ നിന്ന് വിജയം ഖനനം ചെയ്‌തെടുക്കാമെന്നും സ്വാന്‍ നിരീക്ഷിക്കുന്നു. പ്രമുഖ കായി മാധ്യമമായ സ്‌പോട്‌സ് കീഡയോട് സംസാരിക്കുകയായിരു്‌നു സ്വാന്‍.
ഒരു മോശം മത്സരത്തിന്റെ പേരില്‍ അയാളെ തള്ളിക്കളയരുത്. അയാളൊരു മാച്ച് വിന്നറാണ്. ഒരു മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ അയാളെ വിമര്‍ശിക്കരുതെന്നാണ് ഇന്ത്യന്‍ ആരാധകരോട് എനിക്ക് പറയാനുള്ളത്. റിഷഭ് പന്ത് നിങ്ങളുടെ ശൈലിയില്‍ മാറ്റം വരുത്തരുത്. നിങ്ങള്‍ പരാജയപ്പെട്ടോട്ടെ. പക്ഷെ നിങ്ങളായിട്ടിരിക്കാന്‍ ശ്രമിക്കു. കാരണം അയാളായിട്ടിരിക്കുമ്പോഴാണ് അയാള്‍ വിലമതിക്കാനാവാത്ത കളിക്കാരനാവുന്നതെന്നും സ്വാന്‍ പറഞ്ഞു.
റിഷഭ് പന്തിന്റെ ആക്രമണോത്സുകത ഇല്ലായിരുന്നെങ്കില്‍ ഓസ്‌ട്രേലിയയില്‍ പരമ്പര ജയിക്കാന്‍ ഇന്ത്യക്കാവില്ലായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റില്‍ റിഷഭ് പന്തിന്റെ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് പരമ്പര സമ്മാനിച്ചതെന്ന് മറക്കരുത്. ജെയിംസ് ആന്‍ഡേഴ്‌സണെ റിവേഴ്‌സ് സ്വീപ്പും സ്‌കൂപ്പും ചെയ്ത ഇന്നിംഗ്‌സ് മറക്കാനാവില്ല. ആ പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തുമായിരുന്നില്ല’ അദ്ദേഹം കൂട്ടിചേര്‍ത്തു.