അവന്‍ ഉടന്‍ ദേശീയ ടീമില്‍ തിരിച്ചെത്തിയേക്കും, ആ കാത്തിരിപ്പിന് അന്ത്യമായി, സന്തോഷ വാര്‍ത്ത

Image 3
CricketCricket News

അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സ് വിരമിക്കല്‍ തീരുമാനം മാറ്റി ഉടന്‍ ദേശീയ ടീമിനായി കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഗ്രെയിം സ്മിത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ജൂണില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിലാകും ഡിവില്ലേഴ്‌സ് തിരിച്ചുവരുക. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാണ് ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസില്‍ കളിയ്ക്കുക. ടി-20 ലോകകപ്പില്‍ ഡിവില്ല്യേഴ്‌സ് കളിച്ചേക്കുമെന്ന് ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു. അതിനെ ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരികെ എത്തിയേക്കുമെന്ന് ഡിവില്ല്യേഴ്‌സ് തന്നെ സൂചിപ്പിച്ചിരുന്നു. ”വീണ്ടും ദക്ഷിണാഫ്രിക്കക്കായി കളിക്കുക എന്നത് മികച്ച അനുഭവമാവും. ഐപിഎല്‍ അവസാനിക്കുമ്പോള്‍ ബൗച്ചറുമായി സംസാരിക്കും. കഴിഞ്ഞ വര്‍ഷം ടീമില്‍ കളിക്കാന്‍ തയ്യാറുണ്ടോ എന്ന് എന്നോട് അദ്ദേഹം ചോദിച്ചിരുന്നു. ഉറപ്പായും എന്ന് ഞാന്‍ മറുപടിയും നല്‍കി.”- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐപിഎല്‍ മത്സരത്തിനു പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

2018 മെയിലാണ് ഡിവില്ല്യേഴ്‌സ് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചത്. അപ്രതീക്ഷിതമായുള്ള വിരമിക്കലില്‍ ക്രിക്കറ്റ് ലോകം ഞെട്ടിയിരുന്നു.

രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചസി ക്രിക്കറ്റില്‍ അദ്ദേഹം കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റുകളിലും 228 ഏകദിനങ്ങളിലും 78 ടി-20കളിലും പാഡണിഞ്ഞ എബി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ്.