ഗോമസിനായി മുടക്കിയ തുക അറിഞ്ഞാല്‍ കണ്ണുതള്ളും, ബ്ലാസ്‌റ്റേഴ്‌സ് വേറെ ലെവല്‍

സ്പാനിഷ് സൂപ്പര്‍ താരം വിസന്റെ ഗോമസിനായി ബ്ലാസ്‌റ്റേഴ്‌സ് മുടക്കിയ തുക പുറത്ത്. ഒരു വര്‍ഷത്തേക്ക് ഉദ്ദേശം 6.6 കോടി രൂപയാണ് ഈ സ്പാനിഷ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ക്കായി ബ്ലാസ്റ്റേഴ്‌സ് മുടക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഒരു മിഡ്ഫീല്‍ഡര്‍ക്കായി ഒരു ഐഎസ്എല്‍ ക്ലബ് മുടക്കിയിരിക്കുന്ന ഏറ്റവും വലിയ തുകയാണിത്.

മൂന്ന് വര്‍ഷത്തേക്കാണ് ഗോമസ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടത്. ലാസ് പല്‍മാസില്‍ ജനിച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായ വിസെന്റ് 2007 ല്‍ സ്പാനിഷ് നാലാം ഡിവിഷന്‍ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. തന്റെ ഹോം ടീമില്‍ ചേരുന്നതിനു മുന്‍പ് അദ്ദേഹം 2 സീസണുകളില്‍ എ ഡി ഹുറാക്കിന് വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

മികച്ച മിഡ്ഫീല്‍ഡറായ ഇദ്ദേഹത്തിന് പിന്നീട് ലാസ് പല്‍മാസിന്റെ ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. റിസര്‍വ് ടീമുമായുള്ള ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായി. ഇവിടെ അദ്ദേഹം 28 മാച്ചുകള്‍ ആരംഭിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്തു.

2010 ല്‍ ലാസ് പല്‍മാസിനായി ഗോമസ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും കോപ ഡെല്‍ റേയുമായുള്ള മത്സരത്തില്‍ രണ്ടാം ഗോള്‍ നേടുകയും ചെയ്തു. മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും പ്രധാന ഗോളുകള്‍ നേടുന്നതില്‍ വിസെന്റ് കഴിവ് തെളിയിച്ചിട്ടുണ്ട്.

2015-16 സീസണില്‍ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രമോഷനില്‍ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സ്പാനിഷ് ഭീമന്മാരായ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനുമെതിരായ മത്സരത്തില്‍ ക്യാപ്റ്റനാവുകയും ചെയ്തു. ടീമിന്റെ പുറത്താകലിനെത്തുടര്‍ന്ന്, ഐഎസ്എല്‍ സീസണ്‍ 7 നായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ ചേരുന്നതിന് മുമ്പ് ഗോമസ് രണ്ടാം ഡിവിഷന്‍ ഭാഗമായ ഡിപോര്‍ടിവോ ലാ കൊറൂനയിലേക്ക് മാറി.

ടോപ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരും തുകയും

1 വിസെന്റ് ഗോമസ് 6.66 കോടി

2 ജാവോ വിക്ടര്‍ 4.58 കോടി

3 അഹമ്മദ് ജാഹു 3.33 കോടി

4 എറിക് പാര്‍താലൂ 2.91 കോടി

5 ഡിമാസ് ഡെല്‍ഗാഡോ 2.70 കോടി

You Might Also Like