ഈ വിദേശ താരത്തെ ബ്ലാസ്റ്റേഴ്‌സിലെത്തിക്കുന്നത് കൂറ്റന്‍ തുകയ്ക്ക്, റെക്കോര്‍ഡുകളെല്ലാം തകരും
ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ സൂപ്പര്‍ താരം നെരിജസ് വാല്‍സ്‌കിസിനെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഒഴുക്കുന്നത് കോടികളെന്ന് വിവരം. ഐഎസ്എല്ലിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കിയാവും കേരള ബ്ലാസ്റ്റേഴ്‌സ് വാല്‍സ്‌കിസിനെ കൊച്ചിയിലേക്ക് റാഞ്ചുക എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ട്രാന്‍സ്ഫര്‍ നടക്കുകയാണെങ്കില്‍ നിലവിലെ പല റെക്കോര്‍ഡുകളൂം തകര്‍ത്തെറിയപ്പെടും.
കഴിഞ്ഞ സീസണില്‍ ചെന്നെയിക്കായി 15 ഗോളുകളും ആറ് അസിസ്റ്റും ആണ് താരം സ്വന്തമാക്കിയത്. ഐഎസ്എല്‍ ഫൈനലില്‍ വരെ ഈ ലിത്വാനിയന്‍ സ്ട്രൈക്കര്‍ ഗോള്‍ കണ്ടെത്തിയിരുന്നു. ലിത്വാനിയന്‍ ദേശീയ ടീമിനായും കളിച്ചിട്ടുളള താരമാണ് വാല്‍സ്‌കിസ്.
019ലാണ് ടെല്‍ അവീവ് ക്ലബ്ബായ ഹാപോയല്‍ ടെല്‍ അവീവില്‍ നിന്നും ചെന്നൈയിലേക്ക് എത്തുന്നത്. അടുത്ത സീസണില്‍ കിബു വികൂനക്ക് കീഴില്‍ കിരീടം തേടിയീറക്കുന്ന ബ്ലാസ്റ്റേഴ്‌സിലേക്ക് വാല്‍സ്‌കിസിന്റെ വരവ് ഗുണകരമാവും.
ബ്ലാസ്റ്റേഴ്സിനെ കൂടാതെ വാല്‍സ്‌കിസിനെ സ്വന്തമാക്കാന്‍ ഹൈദരാബാദ് എഫ്സിയും രംഗത്തുണ്ട്. ബ്ലാസ്റ്റേഴ്സിലേക്കാണോ ഹൈദരാബാദിലേക്കാണോ അതോ ചെന്നൈയില്‍ തന്നെ നില്‍ക്കാനാണോ വാല്‍സ്‌കിസി തീരുമാനിക്കുക എന്നതാണ് ഇനി അറിയാനുളളത്. അതിനുളള കാത്തിരിപ്പിലാണ് വിവിധ ടീം മാനേജുമെന്റുകള്‍.
പുതിയ സീസണില്‍ ചെന്നൈയിന്‍ സൂപ്പര്‍ കിംഗ്സുമായി കരാര്‍ പുതുക്കാന്‍ വാല്‍സ്‌കി ഇതുവരെ തയ്യാറായിട്ടില്ല. അതാണ് ബ്ലാസ്റ്റേഴ്‌സിനുളള വലിയ പ്രതീക്ഷ.