ഗോകുലത്തിന്റെ പരീക്ഷണം, യുവതാരം ടീമില്‍

കേരളത്തില്‍ നിന്നുളള ഏകഐലീഗ് ക്ലബ് ഗോകുലം കേരള എഫ് സി ഡല്‍ഹി സ്വദേശി മിഡ്ഫീല്‍ഡര്‍ മാഹിപ്പ് അധികാരിയെ സൈന്‍ ചെയ്തു. 22 വയസുള്ള മാഹിപ്പ് സെക്കന്‍ഡ് ഡിവിഷന്‍ ടീമായ ഗാര്‍ഹവല്‍ എഫ് സിയില്‍ ആയിരിന്നു കളിച്ചിരുന്നത്.

കഴിഞ്ഞ മാസം നടന്ന ഐ ലീഗ് ക്വാളിഫൈറില്‍ നിന്നാണ് ഗോകുലം മാഹിപ്പിനെ തിരഞ്ഞെടുക്കുന്നത്. മാഹിപ്പ് ക്വാളിഫൈറില്‍ ഗാര്‍ഹവല്‍ എഫ് സിക്ക് വേണ്ടി നാല് അസ്സിസ്‌റ് നേടിയിരുന്നു. മിഡ്ഫീല്‍ഡില്‍ കളിക്കുന്ന മാഹിപ്പിന്റെ പ്രധാന കഴിവ് പ്രതിരോധനിരയെ പിളര്‍ത്തുന്ന പാസുകള്‍ ആണ്. കൂടാതെ നല്ല വേഗതയും, ഫിറ്റ്‌നസ്സും ഉള്ള കളിക്കാരന്‍ ആണ്.

അണ്ടര്‍-14 നു വേണ്ടി ഡല്‍ഹി സ്റ്റേറ്റിനു വേണ്ടി കളിച്ചിട്ടായിരിന്നു മാഹിപ്പിന്റെ തുടക്കം. പിന്നീട് ബൈച്ചുങ് ബുട്ടിയ ഫുട്‌ബോള്‍ സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ മാഹിപ്പ്, ഗാര്‍ഹവല്‍ എഫ് സിയില്‍ ചേരുക ആയിരിന്നു. ഡല്‍ഹിക്കു വേണ്ടി സന്തോഷ് ട്രോഫിയും മാഹിപ്പ് കളിച്ചു.

”ഗോകുലത്തില്‍ സൈന്‍ ചെയുവാന്‍ പറ്റിയതില്‍ അതിയായ സന്തോഷം ഉണ്ട്. ഒരു ഐ ലീഗ് ക്ലബ് താല്പര്യം പ്രകടിപ്പിച്ചു വരുന്നത് വളരെ ആത്മവിശ്വാസം കൂട്ടുന്നതാണ്,” മാഹിപ്പ് പറഞ്ഞു.

”ഞങ്ങള്‍ ഐ ലീഗ് ക്വാളിഫൈറിലെ കളി കണ്ടിട്ടാണ് മാഹിപ്പിനെ സൈന്‍ ചെയ്തത്. നല്ല കഴിവുള്ള കളിക്കാരന്‍ ആണ്‍ മാഹിപ്. അദ്ദേഹത്തിന് ഞങ്ങളുടെ ആശംസകള്‍ അറിയിച്ചുകൊള്ളുന്നു,” ഗോകുലം കേരള എഫ് സി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.

You Might Also Like