ഗോകുലവും കളിക്കളത്തിലേക്ക്, കളിക്കാര്‍ കോഴിക്കോട് എത്തി

കേരളത്തില്‍ നിന്നുളള ഏക ഐലീഗ് ക്ലബ് ഗോകുലം കേരള എഫ് സിയുടെ പ്രീ സീസണ്‍ ക്യാമ്പ് നവംബര്‍ ആറ് മുതല്‍ ആരംഭിക്കും. കോഴിക്കോടാണ് പ്രീസീസണ്‍ ക്യാമ്പ് നടക്കുക. ഒക്ടോബര് മൂന്നാം വാരം മുതല്‍ പരിശീലനം ആരംഭിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ആയിരിന്നു ക്ലബ്. എന്നാല്‍ കോവിഡിന്റെ വ്യാപനവും കര്‍ഫ്യൂ പ്രഖ്യാപനവും കാരണം ക്ലബ് പരിശീലന തീയതി നീട്ടുകയായിരുന്നു.

കഴിഞ്ഞ രണ്ടു ആഴ്ച ആയിട്ട് ഓണ്‍ലൈന്‍ ഫിറ്റ്‌നസ് സെഷന്‍സ് ക്ലബ് നടത്തുകയും ചെയ്തു. ട്രെയിനിങ് നടത്തുവാന്‍ ക്ലബിന് ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷന്റെ പ്രതെയ്ക അനുമതി കിട്ടിയിട്ടുണ്ട്.

ക്ലബ്ബിന്റെ എല്ലാ കളിക്കാരും 14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞിട്ടാണ് പരിശീലനത്തിനു വരുന്നത്. എല്ലാവരുടെയും കോവിഡ് പരിശോധന കഴിഞ്ഞിട്ടാണ് ക്ലബ്ബിന്റെ താമസ്ഥലത്തു പ്രവേശിപ്പിച്ചത്. മുപ്പതു കളിക്കാരാണ് ഫസ്റ്റ് ടീമിന്റെ കൂടെ ട്രെയിന്‍ ചെയുന്നത്.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ കോവിഡ് കാലത്തെ ട്രെയിനിങ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ട്രെയിനിങ്.

”എല്ലാവരുടെയും സുരക്ഷയ്ക്കാണ് ഞങ്ങള്‍ പ്രാമുഖ്യം കൊടുക്കുന്നത്. എല്ലാവരുടെയും കോവിഡ് ടെസ്റ്റ് നടത്തി, നെഗറ്റീവ് ആണെന് ഉറപ്പാക്കിയിട്ടാണ് എല്ലാവരെയും കോഴിക്കോട് കൊണ്ട് വന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റെ കോവിഡ് പ്രോട്ടോകാള്‍ അനുസിരിച്ചായിരിട്ടും ട്രെയിനിങ്,” ബി അശോക് കുമാര്‍, ഗോകുലം കേരള എഫ് സി സിഇഒ പറഞ്ഞു.

ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിന്‍ചെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് ശനിയാഴ്ച കോഴിക്കോട് എത്തും. ക്ലബ്ബിന്റെ താമസസ്ഥലത്തു ക്വാറന്റീനില്‍ പ്രവേശിക്കുന്ന കോച്ച്, ക്വാറന്റീന്‍ കഴിഞ്ഞിട്ട് ടീമിനെ പരിശീലിപ്പിക്കും

You Might Also Like