കേരളത്തിന്റേയും രാജകന്മാരായി, കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലത്തിന്

ഐലീഗിന് പിന്നാലെ കേരള പ്രീമിയര്‍ ലീഗ് കിരീടവും സ്വന്തമാക്കി ചരിത്രമെഴുതി ഗോകുലം കേരള എഫ്‌സി. ഫൈനലില്‍ കെഎസ്ഇബിയെ തകര്‍ത്താണ് ഗോകുലം കേരള കെപിഎല്‍ കിരീടം ഉയര്‍ത്തിയത്. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ഗോകുലത്തിന്റെ കിരീട നേട്ടം.

ആദ്യ പകുതിയില്‍ ഇരുടീമും ഗോള്‍ രഹിതമായാണ് പിരിഞ്ഞത്. രണ്ടാം പകുതിയുടെ 54ാം മിനിറ്റില്‍ വിഗ്നേഷിലൂടെ കെഎസ്ഇബിയാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പിന്നീട് സമനിലയ്ക്കായി ഗോകുലം കിണഞ്ഞ് ശ്രമിച്ചതോടെ മത്സരത്തില്‍ നിരവധി ആവേശക്കാഴ്ച്ചകള്‍ പിറന്നു.

എണ്‍പതാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ നിംഷാദ് റോഷന്‍ ഗോകുലം കേരളയ്ക്ക് സമനില ഗോള്‍ നേടിക്കൊടുത്തു. ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.

ഏഴര മിനുട്ട് വീതമുള്ള രണ്ട് ഹാഫുകളായാണ് എക്‌സ്ട്രാ ടൈം നടന്നത്. എക്‌സ്ട്ര ടൈമിന്റെ ആദ്യ പകുതിയില്‍ തുടക്കത്തില്‍ തന്നെ ഗോകുലം കേരളക്ക് ഒരു ഫ്രീകിക്ക് ലഭിച്ചു. ഫ്രീകിക്ക് എടുത്ത ദീപകിന്റെ ഷോട്ട് കെ എസ് ഇ ബി ഗോള്‍കീപ്പര്‍ ഷൈന്‍ തട്ടിയകറ്റിയെങ്കിലും ഗണേഷ് റീബൗണ്ടിലൂടെ പന്ത് വലയില്‍ എത്തിച്ച് ഗോകുലം കേരളക്ക് ലീഡ് നല്‍കി. പിന്നീട് അധികം സമയം നതീരുന്നത് വരെ ആ സ്‌കോര്‍ തുടര്‍ന്നതോടെ കേരള പ്രീമിയര്‍ ലീഗിന് പുതി അവകാശികളാകുകയായിരുന്നു.

എറണാകുളത്തെ മഹാരാജാസ് ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് നടന്നത്. ഇത് രണ്ടാം തവണയാണ് ഗോകുലം കേരള പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്നത്. എസ്ബിടിയാണ് ഇതിന് മുമ്പ് രണ്ട് തവണ കേരള പ്രീമിയര്‍ ലീഗ് കിരീടം നേടിയ ഏക ടീം.

You Might Also Like