ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട്ടെങ്കില്‍ ഞങ്ങള്‍ കൊച്ചിയിലെത്തും, മലബാര്‍ ബ്രാന്‍ഡ് പോലും പൊളിക്കാന്‍ ഗോകുലം

ഐഎസ്എല്‍ കളിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട്ടേക്ക് വരുകയാണെങ്കില്‍ ഗോകുലം എഫ്‌സി ഐലീഗ് കളിക്കാന്‍ കൊച്ചിയിലെത്തുമെന്ന് ക്ലബ് അധികൃതര്‍. ഇതിനായി പനമ്പള്ളി നഗര്‍ ഗ്രൗണ്ട് പരിശീലനത്തിനായും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഐലീഗ് കളിക്കാനുമാകും ഗോകുലം ഉപയോഗിക്കുക എന്നുമാണ് ക്ലബ് അധികതരുടെ വാദം. ഫാന്‍ പോര്‍ട്ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗോകുലം ഗ്രൂപ്പിന് കൊച്ചിയ്ക്ക് സമീപത്തായി നിരവധി ഹോട്ടലുകളും മെഡിക്കല്‍ കോളേജ്, സ്‌കൂള്‍ തുടങ്ങിയവ ഉണ്ടെന്നും ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം കൊച്ചിയില്‍ ഗോകുലം ഗ്രൂപ്പിന് നിലവില്‍ ഒരു വന്‍ സ്വാധീനം ഉണ്ടെന്നുമാണ് ക്ലബിന്റെ വാദം.

കൊച്ചിയിലെ ഫുട്ബാളിനുള്ള സ്വീകാര്യത കൂടി കണക്കില്‍ എടുത്താല്‍, ക്ലബ്ബിന് ഒരു വലിയ ആരാധകവൃന്ദം കൊച്ചിയില്‍ പടുത്തുണ്ടാക്കാന്‍ പറ്റുമെന്ന് ക്ലബ് അധികൃതര്‍ വിശ്വസിക്കുന്നു. കൊച്ചി സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജി സി ഡി യെ ആയി രണ്ടു കൂട്ടര്‍ക്കും ഉതകുന്ന രീതിയില്‍ ഉള്ള ഒരു കരാറില്‍ എത്താനും ക്ലബ്ബിനു സാധിക്കും എന്നാണ് ക്ലബ്ബ് അധികൃതര്‍ വിശ്വസിക്കുന്നത്.

നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമത്തെ ഹോം ഗ്രൗണ്ടായി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം തിരഞ്ഞെടുക്കുന്നതിനെതിരെ ഗോകുലം എഫ്‌സി രംഗത്ത് വന്നിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം ഏതുവിധേനയും തടുക്കുമെന്നാണ് ഗോകുലം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്തി മറ്റൊരു നീക്കത്തിന് ഗോകുലം ഒരുങ്ങുന്നത്.

You Might Also Like