ജര്‍മ്മന്‍ വമ്പന്‍മാര്‍ ഗോകുലത്തെ സഹായിക്കാനെത്തുന്നു, സന്തോഷ വാര്‍ത്ത

ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സി ജര്‍മ്മന്‍ ഫുട്‌ബോള്‍ ക്ലബായ എഫ്എസ് വി മൈന്‍സ് 05യുമായി സഹകരണത്തിനുളള സാധ്യത തെളിയുന്നു. കഴിഞ്ഞ വര്‍ഷം അവസാനം തന്നെ ഇരു ക്ലബുകളും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നീളുകയായിരുന്നു. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുക്ലബുകളും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയായതായാണ് സൂചന. ഗോകുലത്തിന്റെ യൂത്ത് അക്കാദമി ശക്തിപ്പെടുത്താന്‍ മൈന്‍സ് ക്ലബ് സഹായിക്കും. യുവതാരങ്ങള്‍ക്ക് ജര്‍മ്മന്‍ ക്ലബ് പരിശീലകനവും നല്‍കും. അതെസമയം ഗോകുലത്തെ സാങ്കേതികമായി മെച്ചപ്പെടുത്തുന്നതില്‍ മാത്രമാകും മൈനിസ് ക്ലബ് സഹകരണം നല്‍കുക. സാമ്പത്തിക സഹകരണത്തിന് ഇതുവരെ ഇരുക്ലബുകളും തീരുമാനമായിട്ടില്ല. ലോകത്തെ തന്നെ ഒന്നാംനിര ലീഗായ ബുണ്ടഴ്‌സ് ലീഗയില്‍ പന്തുതട്ടുന്ന ടീമാണ് മൈന്‍സ് ക്ലബ്. കഴിഞ്ഞ ദിവസം മൈന്‍സ് ക്ലബ് ജര്‍മ്മന്‍ കരുത്തരായ ബൊറൂസിയ ഡോട്ട്മുണ്ടിനൈ എതിരില്ലാത്ത രണ്ട് ഗോളിന് അട്ടിമറിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 1905 സ്ഥാപിച്ച ക്ലബ് ബുണ്ടഴ്‌സ് ലീഗിലെ പ്രധാന ക്ലബുകളില്‍ ഒന്നാണ്.

You Might Also Like