സൂപ്പര്‍താരം ക്ലബ് വിട്ടു, ഗോകുലത്തിന് കനത്ത തിരിച്ചടി
കേരളത്തിന്റെ ഏക ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ്സിയുടെ സൂപ്പര്‍ താരം ഉഗാണ്ടന്‍ സ്ട്രൈക്കര്‍ ഹെന്റി കിസേക ക്ലബ് വിട്ടു. ഇത് രണ്ടാം വട്ടമാണ് ഹെന്റി കിസേക ഗോകുലത്തോട് യാത്ര പറയുന്നത്.
2017 ല്‍ ഗോകുലത്തില്‍ എത്തിയ കിസേക ആ സീസണില്‍ മിന്നും പ്രകടനം നടത്തി തൊട്ടടുത്ത വര്‍ഷം കൊല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബംഗാനിലേക്ക് ചേക്കേറിയിരുന്നു അതിന് ശേഷം കഴിഞ്ഞ സീസണിലാണ് കിസേക ഗോകുലത്തില്‍ തിരിച്ചെത്തിയത്.
നിലവിലെ കരാര്‍ കാലാവധി ഗോകുലവുമായി ഈ കഴിഞ്ഞ മാസത്തോടെ അവസാനിച്ച സാഹചര്യത്തിലാണ് കിസേക ക്ലബ് വിടാന്‍ തീരുമാനിച്ചത്. 30 മത്സരങ്ങള്‍ രണ്ടു സീസണുകളിലായി ഗോകുലത്തില്‍ കളിച്ച കിസേക പത്തിലേറെ ഗോളുകളാണ് ക്ലബ്ബിനായി നേടിയത്.
2017ല്‍ ഒരു വിയറ്റ്‌നാമീസ് ക്ലബില്‍ നിന്നാണഅ ഹെന്റി കിസേക ഗോകുലത്തില്‍ എത്തിയത്. മോഹന്‍ ബഗാനായി 19 മത്സരങ്ങള്‍ കളിച്ചിട്ടുളള ഈ 30കാരന്‍ അഞ്ച് ഗോളു നേടിയിട്ടുണ്ട്. അതേസമയം കിസേകയുടെ അടുത്ത നീക്കം ഏതെന്ന് ഇതുവരെ വ്യക്തമല്ല.