കേരളത്തിന് വേണ്ടത് ഗോകുലം പോലുളള ക്ലബ്ലുകള്‍, മലയാളി സൂപ്പര്‍ താരം പറയുന്നു

Image 3
Football

കേരളത്തിലെ വളര്‍ന്നു വരുന്ന ഫുട്‌ബോള്‍ താരങ്ങള്‍ക്കു ഗോകുലം പോലെ ഉള്ള ക്ലബ്ബുകള്‍ ആണ് വേണ്ടതെന്നു മലയാളി ഫുട്‌ബോള്‍ താരം ഷിബില്‍ മുഹമ്മദ്. കേരളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കും പ്രൊഫഷണല്‍ ഫുട്‌ബോളിനെ പരിചയപ്പെടുത്തിയ ക്ലബാണ് ഗോകുലം. റിസേര്‍വ് ടീമിലും മെയിന്‍ ടീമിലും ഒത്തിരി മലയാളി കളിക്കാര്‍ ഗോകുലത്തിനു ഉണ്ട്. പലരും നല്ല കഴിവുള്ള കളിക്കാര്‍ ആണ്. ഇവരെ ഡെവലപ്പ് ചെയ്യുന്നതില്‍ ഗോകുലം വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്, ഷിബില്‍ പറയുന്നു.

ഗോകുലത്തിന്റെ റിസേര്‍വ് ടീമില്‍ നിന്നും മെയിന്‍ ടീമിലേക്കു വന്നു മികച്ച പ്രകടനം കാഴ്ച വെയ്ച്ച കളിക്കാരനാണ് മലപ്പുറം സ്വദേശിയായ ഷിബില്‍. കഴിഞ്ഞ സീസണില്‍ ഗോകുലത്തിനു വേണ്ടി നാല് ഗോളുകളും ഷിബില്‍ നേടി.

ഡ്യൂറന്‍ഡ് കപ്പില്‍ പ്രകടനം ആയിരിന്നു ഷിബിലിനു ഐ ലീഗില്‍ തിളങ്ങാന്‍ പ്രചോദനമായത്. ”ഡ്യൂറന്‍ഡ് കപ്പ് വിജയം ഞങ്ങള്‍ കളിക്കാര്‍ക്ക് ഒത്തിരി ആത്മവിശ്വാസം നല്‍കി. എന്റെ കൂടെ മെയിന്‍ ടീമില്‍ല കളിച്ച ജസ്റ്റിന്‍, മായകണ്ണന്‍, രാഹുല്‍ കെ പി, സഞ്ജു എന്നിവര്‍ക്കു അതു ഒരു പുതിയ അനുഭവം ആയിരിന്നു. കേരള പോലീസില്‍ ചേര്‍ന്ന സഞ്ജു ഒഴികെ എല്ലാവര്ക്കും അവസരം കിട്ടിയപ്പോള്‍ ഐ ലീഗിലും തിളങ്ങാന്‍ പറ്റി,” ഷിബില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഗോകുലത്തിന്റെ റിസേര്‍വ് ടീമില്‍ നിന്നും അഞ്ചു കളിക്കാരെ ആണ് മെയിന്‍ ടീമിലേക്കു പ്രൊമോട്ട് ചെയ്തത്. ഈ വര്‍ഷവും കൂടുതല്‍ കളിക്കാര്‍ക്ക് മെയിന്‍ ടീമില്‍ അവസരം കിട്ടുവാന്‍ ആണ് സാധ്യത.

”മറ്റു എല്ലാ ക്ലബ്ബുകള്‍ നോക്കിയാലും ഡെവലൊപ്‌മെന്റ് കളിക്കാര്‍ക്ക് വളരെ കുറച്ചു അവസരങ്ങളെ സീനിയര്‍ ടീമില്‍ കിട്ടാറുള്ളു. പക്ഷെ ഇവിടെ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് വളര്‍ന്നു വരുന്ന താരങ്ങള്‍ക്കാണ്. ഇത് കേരളത്തിലെ കളിക്കാര്‍ക്ക് നല്ല രീതിയില്‍ ഗുണം ചെയ്യും,” ഷിബില്‍ പറഞ്ഞു.

നാല് ഗോള്‍ അടിച്ചെങ്കിലും ഇനിയും കളി മെച്ചപ്പെടാന്‍ ഉണ്ടെന്നാണ് ഷിബില്‍ കരുതുന്നത്. ”പഞ്ചാബിനെതിരെ കോഴിക്കോട് നടന്ന കളിയില്‍ ഞാന്‍ ഒരു ഓപ്പണ്‍ ചാന്‍സ് ഗോള്‍ അടിക്കാതെ മാര്‍ക്കസിനു പാസ് നല്‍കി അവസരം കളഞ്ഞു. അതു ജയിച്ചിട്ടുണ്ടായിരുനെല്‍ നമ്മള്‍ക്ക് രണ്ടാം സ്ഥാനത്തു എത്താമായിരിന്നു. ഇങ്ങനെ ഉള്ള അവസരങ്ങള്‍ കിട്ടിയാല്‍ ഗോള്‍ അടിക്കാം എന്ന ആത്മവിശ്വാസം എനിക്കുണ്ട്,” ഷിബില്‍ പറഞ്ഞു.

”ഇപ്പോള്‍ സ്ഥിരമായി ട്രെയിന്‍ ചെയുന്നുണ്ട്. അടുത്ത സീസണില്‍ എല്ലാ കളികളും കളിക്കണം എന്നാണ് ആഗ്രഹം. ഈ കഴിഞ്ഞ സീസണില്‍ വളരെയധികം പഠിക്കാനും മെച്ചപ്പെടാനും പറ്റി,” ഷിബില്‍ പറഞ്ഞു. മാത്രമേ സീനിയര്‍ ടീമില്‍ അവസരം കിട്ടാറുള്ളു. പക്ഷെ ഇവിടെ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് വളര്‍ന്നു വരുന്ന താരങ്ങള്‍ക്കാണ്. ഇത് കേരളത്തിലെ കളിക്കാര്‍ക്ക് നല്ല രീതിയില്‍ ഗുണം ചെയ്യും,” ഷിബില്‍ പറഞ്ഞു.

കടപ്പാട്: ഗോകുലം കേരള എഫ്‌സി ഡോട്ട് കോം