രണ്ട് തകര്‍പ്പന്‍ താരങ്ങളെ കൂടി സ്വന്തമാക്കി ഗോകുലം, അമ്പരപ്പിച്ച് മലബാരിയന്‍സ്
രണ്ടു നെറോക്ക എഫ്സി താരങ്ങളെ സ്വന്തം തട്ടകത്തിലെത്തിച്ച് കേരളത്തില്‍ നിന്നുളള ഏക ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സി. നെറോക്ക എഫ്സിയില്‍ നിന്നും വടക്കുകിഴക്കന്‍ താരങ്ങളായ സോഡിംഗ്ലിയാന റാല്‍ട്ടെയും ചിഗഖം റോഷനെയുമാണ് ഗോകുലം സ്വന്തമാക്കിയിരിക്കുന്നത്. കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മിഡ്ഫീല്‍ഡറായും ഫുള്‍ ബാക്കായും കളിക്കുന്ന റാല്‍ട്ടെയും സെന്റര്‍ ബാക്കായ റോഷനും ഇരുപത്തിയഞ്ചുകാരാണ്. ഇതില്‍ റാല്‍ട്ടെ ഐഎസ് എല്‍ ക്ലബ്ബുകളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, പൂനെ സിറ്റി, ഡല്‍ഹി ഡയനാമോസ് എന്നി ടീമുകള്‍ക്ക് വേണ്ടി മുന്‍പ് ബൂട്ടുകെട്ടിയിട്ടുണ്ട് നേരറോക്കയ്ക്കായി കഴിഞ്ഞ സീസണില്‍ 11 മത്സരളിലളും റാല്‍ട്ടെ ബൂട്ടുകെട്ടിയിരുന്നു.
ഐഎസ്എല്‍ ആദ്യ സീസണിലാണ് നോര്‍ത്ത് ഈസ്റ്റിനായി റാല്‍ട്ടെ കളിച്ചത്. 10 മത്സരങ്ങളില്‍ താരം കളിക്കുകയും ചെയ്തു. അടുത്ത സീസണില്‍ ഡല്‍ഹിയിലെത്തിയ ഈ യുവതാരം 12 മത്സരത്തിലും കളിച്ചു. അവിടെ നിന്നാണ് പൂണെ സിറ്റി താരത്തെ റാഞ്ചിയത്. ഇന്ത്യ അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19 ടീമുകള്‍ക്കായും റാല്‍ട്ടെ കളിച്ചിട്ടുണ്ട്.
റോഷനാകട്ടെ നെരോക്കയ്ക്ക് ഒപ്പമാണ് ആദ്യമായി ഐലീഗില്‍ പന്ത് തട്ടിയത്. മണിപ്പൂര്‍ സ്റ്റേറ്റ് ലീഗില്‍ നാക്കോ, ക്ലാസ തുടങ്ങിയ ക്ലബുകള്‍ക്കായാണ് അതിന് മുമ്പ് കളിച്ചിട്ടുളളത്. സന്തോഷ് ട്രോഫിയില്‍ മണിപ്പൂരിനെ പ്രതിനിധീകരിച്ചും റോഷന്‍ കളിച്ചിട്ടുണ്ട്.
കഴിഞ്ഞ നെറോക്കോയില്‍ നിന്ന് 23 വയസ്സുളള വിംഗര്‍ റൊണാള്‍ഡ് സിംഗിനെയും ഗോകുലം സ്വന്തമാക്കിയുരുന്നു. കഴിഞ്ഞ സീസണില്‍ നെറോക്കയ്ക്കായി മൂന്ന് ഗോള്‍ നേടിയ താരമാമ് റൊണാള്‍ഡ് സിംഗ്.