തകര്‍പ്പന്‍ താരത്തെ സ്വന്തമാക്കി ഗോകുലം, ഐലീഗ് ചാമ്പ്യന്‍മാര്‍ രണ്ടും കല്‍പിച്ച്
ഗോകുലം കേരള എഫ് സി മണിപ്പൂര്‍ സ്വദേശിയും റൈറ്റ് ബാക്കുമായ ദീപക് സിങ്ങുമായി കരാറില്‍ എത്തി. ഈ സീസണിലെ ഗോകുലത്തിന്റെ നാലാമത്തെ സൈനിങ് ആണ് 24 വയസ്സുള്ള ദീപക് സിങ്.
മണിപ്പൂരിലെ പ്രാദേശിക അക്കാഡമിയിലൂടെ വളര്‍ന്നു വന്ന ദീപക്, റോയല്‍ വഹിങ്ദോഹ് എഫ് സിയിലൂടെ ആയിരിന്നു പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം. പിന്നീട് ട്രാവു എഫ് സിയെ ഐ ലീഗ് സെക്കന്റ് ഡിവിഷന്‍ ജേതാക്കളാക്കുന്നതിന് മുഖ്യ പങ്കു വഹിച്ചു.
കഴിഞ്ഞ സീസണില്‍ നേരൊക്കയ്ക്കു വേണ്ടി ബൂട്ട് കെട്ടിയ ദീപക്, 11 കളികളില്‍ സ്റ്റാര്‍ട്ട് ചെയ്തു.
”ഗോകുലത്തിന്റെ കളി എല്ലാവരും കഴിഞ്ഞ പ്രാവശ്യം കണ്ടതാണ്. ആകര്‍ഷകമായ ഫുട്‌ബോളാണ് അവര് കളിക്കുന്നത്. ആ കളിയുടെ ഭാഗമായി തീരുവാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ട്. ഈ വര്‍ഷവും ഐ ലീഗ് നേടുകയും എ എഫ് സി കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം.” ദീപക് പറഞ്ഞു.
”ഫുള്‍ബാക്ക് പൊസിഷനില്‍ ഊന്നിയ കളിയാണ് ഗോകുലത്തിന്റേത്. അതിനു ചേര്‍ന്ന കളിക്കാരനാണ് ദീപക്. ഈ പ്രാവശ്യം എ എഫ് സി കപ്പും ഉള്ളത് കൊണ്ട് വളരെയധികം തയാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. അതിനു ഉതുകുന്ന കളിക്കാരെയാണ് ക്ലബ് തിരഞ്ഞെടുക്കുന്നത്,” ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീണ്‍ പറഞ്ഞു