ഗോകുലം, മഞ്ഞപ്പടയുടെ സംയമനം ദൗര്‍ബല്യമായി കാണരുത്, കുത്തിപഴുപ്പിച്ച് മലബാര്‍ ക്ലബ്

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട്ടേക്കെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മഞ്ഞപ്പടയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഗോകുലം കേരള എഫ്‌സി. അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പരോക്ഷമായി ബ്ലാസറ്റേഴ്‌സിനെ നിരന്തരം പരിഹസിക്കും വിധം നിരന്തരം ട്വീറ്റുള്‍ പ്രത്യക്ഷപ്പെടുന്നത്.

തങ്ങള്‍ക്ക് വുമണ്‍സ് ടീമുണ്ട്. നിങ്ങളുടെ കാര്യം എന്താണ് എന്നാണ് അവസാനമായി ഗോകുലം ടീം ബ്ലാസറ്റേഴ്‌സിന്റെ പേരെടുത്ത് പറയാതെ ചോദിക്കുന്നത്. നേരത്തെ ഗോകുലം താരങ്ങളുടെ പുച്ഛ മുഖഭാവത്തോടെയുളള ചിത്രം പോസ്റ്റ് ചെയ്ത് ക്ഷണിക്കാത്ത ആളുകള്‍ വീട്ടില്‍ വന്നാല്‍ നമ്മുടെ മനോഭാവം എന്ന രീതിയിലും ഗോകുലം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ ഈ ട്വീറ്റുകള്‍ വലിയ തോതില്‍ അമര്‍ശം ഉണ്ടാകുന്നുണ്ട്. എങ്കിലും ബ്ലാസ്‌റ്റേഴ്‌സിനെ വിമര്‍ശിച്ച് ശ്രദ്ധ നേടാനുളള ഗോകുലത്തിന്റെ ശ്രമമാണിത് എന്ന് ആരാധകര്‍ മനലസ്സിലാക്കുന്നുണ്ട്.

എന്തായാലും ഐലീഗില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ഒരു ടീമില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രതികരണങ്ങളല്ല രണ്ട് ദിവസമായി ഗോകുലം എഫ്‌സിയില്‍ നിന്ന് ഉണ്ടാകുന്നത്. അത് മലബാര്‍ വികാരം ഊതിപ്പെരുപ്പിച്ച് ആരാധകരെ ഉണ്ടാക്കാനുളള വിഭാഗീയ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.