അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരും, മലയാളി താരം പറയുന്നു

പരിക്കു കാരണം കഴിഞ്ഞ സീസണ്‍ മുഴുവന്‍ നഷ്ടപെട്ട ഗോകുലം കേരള എഫ് സി താരം ജിതിന്‍ എം എസ് അടുത്ത സീസണില്‍ തിരിച്ചു വരുവാന്‍ തയാറെടുക്കുകയാണ് ഈ കോവിഡ് കാലത്ത്. മെയ് മാസത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ ക്ലാര്‍ക്ക് ആയി പ്രവേശിച്ച ജിതിന്‍, തിരക്കുകള്‍ക്കിടയിലും അടുത്ത സീസണിന് വേണ്ടി തയാറെടുക്കുവാന്‍ ഫുട്‌ബോള്‍ പരിശീലനം തുടരുന്നു.

സന്തോഷ് ട്രോഫി ജയിച്ച ടീമിന്റെ ഭാഗമായിട്ടാണ് ജിതിനു സര്‍ക്കാര്‍ ജോലി കിട്ടിയത്. ”ജോലി കിട്ടിയതില്‍ വളരെയധികം സന്തോഷം ഉണ്ട്. കഴിഞ്ഞ വര്ഷം അലട്ടിയ പരിക്ക് മാറിയതിനാല്‍ ഇപ്പോള്‍ ജോലി കഴിഞ്ഞു എത്തിയാല്‍ പരിശീലനം ചെയ്യും. കോവിഡ് ആയതിനാല്‍ ഒറ്റയ്ക്കാണ് പരിശീലനം. എത്രെയും പെട്ടെന്നു എനിക്ക് കളിക്കളത്തിലേക്കു തിരിച്ചു വരണം,” ജിതിന്‍ പറഞ്ഞു.

”കഴിഞ്ഞ സീസണ്‍ മുഴുവന്‍ പരിക്കുകള്‍ ആയിരിന്നു. പരിക്കുകള്‍ മാറി വന്നപ്പോഴേക്കും കോവിഡ് കാരണം ഫുട്‌ബോള്‍ നിന്നു. അടുത്ത സീസണ്‍ ആണ് ഇനി എന്റെ ലക്ഷ്യം. ഗോകുലത്തിന്റെ മെയിന്‍ ടീമില്‍ കളിക്കാന്‍ പറ്റും എന്നു തന്നെയാണ് എന്റെ വിശ്വാസം,” ജിതിന്‍ പറയുന്നു.

”ഗോകുലം കേരള എഫ് സിയുടെ കൂടെ നല്ല ഒരു സീസണ്‍ ആയിരിന്നു. കളിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും, നല്ല സപ്പോര്‍ട്ട് ആയിരിന്നു മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് കിട്ടിയത്. മെയിന്‍ ടീമിന്റെ കൂടെ തന്നെ ആയിരിന്നു. കൂടെ കളിക്കുന്നവരും ഒത്തിരി സഹായിച്ചു തിരിച്ചു വരുവാന്‍ വേണ്ടി.”

ക്ലബ് ഐ ലീഗിനായി നല്ല ഒരുക്കത്തില്‍ ആണെന്നും വരാന്‍ പോകുന്ന സീസണില്‍ ഏറെ പ്രതീക്ഷ ഉണ്ടെന്നും ജിതിന്‍ വ്യക്തമാക്കി. ”കളിക്കാര്‍ക്ക് ഒരു കുടുംബം പോലെ ആണ് ടീം. ഇതാണ് ടീമിനു ഡ്യൂറന്‍ഡ് കപ്പ് വിജയിക്കാനും ഐ ലീഗില്‍ നല്ല പ്രകടനം നടത്തുവാനും പറ്റിയത്.”

”എല്ലാവരും ഒരു തിരിച്ചു വരവാണ് പ്രതീക്ഷിക്കുന്നത്. എനിക്ക് അതിനു കഴിയും എന്നാണ് പ്രതീക്ഷ. അതിനായി ഞാന്‍ നന്നായി പ്രയത്‌നിക്കും.’

കടപ്പാട്: ഗോകുലം എഫ്‌സി ഡോട്ട് കോം

You Might Also Like