ഇറ്റാലിയന്‍ സൂപ്പര്‍ പരിശീലകനെ സ്വന്തമാക്കി, സര്‍പ്രൈസ് നീക്കവുമായി ഗോകുലം

Image 3
FootballI League

കേരളത്തിന്റെ ഏക ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സി പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. ക്ലബ് വിട്ട സ്പാനിഷ് പരിശീലകന്‍ സാന്റിയാഗോ വരേലയ്ക്ക് പകരം ഇറ്റാലിയന്‍ പരിശീലകനായ വിന്‍സെന്‍സോ ആല്‍ബര്‍ട്ടെ അന്നെസെ ആണ് ഗോകുലത്തിന്റെ പുതിയ പരിശീലകന്‍.

വെറും 35 വയസ് മാത്രമാണ് വിന്‍സെന്‍സോ ആല്‍ബര്‍ട്ടെ അന്നെസെയുടെ പ്രായം. ഒരു ദേശീയ ടീമിനെ അടക്കം നിരവധി ക്ലബുകളെ പരിശീലിപ്പിച്ച ശേഷമാണ് അന്നസെ ഗോകുലത്തിന്റെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. ഐലീഗില്‍ കിരീടം ലക്ഷ്യമിട്ടാണ് ഗോകുലം അന്നസെയെ സ്വന്തം നിരയിലെത്തിച്ചിരി്കകുന്നത്.

ബെലീസ് ദേശീയ ടീമിന്റെ പരിശീലകനായിട്ടുളള അന്നസെ ഇറ്റാലി, എസ്റ്റോണിയ, ലാത്വിയ, ഫലസ്തീന്‍ എന്നീ രാജ്യങ്ങളിലെ ക്ലബുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. അര്‍മേനിയന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായും ഇദ്ദേഹം വേഷമണിഞ്ഞിട്ടുണ്ട്.

നിലവില്‍ ഡ്യൂറാന്റ് കപ്പ് സ്വന്തമാക്കിയതാണ് ഗോകുലം കേരളയുടെ ഏകമികച്ച നേട്ടം. ഐലീഗ് കിരീടമാണ് നിലവില്‍ ഗോകുലം ലക്ഷ്യംവെക്കുന്നത്. ഇതിലൂടെ ഐഎസ്എല്‍ പ്രവേശനവും ഗോകുലത്തിന്റെ അജണ്ടയിലുണ്ട്.