അത് ഞാന്‍ പന്തിനെ സ്‌നേഹിച്ചത്, വ്യക്തത വരുത്തി ഗോയങ്ക

Image 3
CricketCricket NewsFeatured

ഐ.പി.എല്‍ 18ാം സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ തുടക്കം അത്ര നല്ലതല്ലായിരുന്നു. ക്യാപ്റ്റന്‍ റിഷഭ് പന്തിനും ചില കയപ്പേറിയ ഓര്‍മ്മയായി മാറി ആ മത്സരം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ജയിക്കേണ്ടിയിരുന്ന മത്സരം അവസാന ഓവറിലെ അനാവശ്യ പിഴവുകള്‍ കാരണം ലഖ്നൗവിന് നഷ്ടമായി.

ഇതോടെ ബാറ്ററെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പെറെന്ന നിലയിലും പന്തിന്റെ പിഴവുകള്‍ ആരാധകരെ നിരാശയിലാഴ്ത്തി. മത്സരശേഷം ടീം ഉടമ സഞ്ജീവ് ഗോയങ്കയും പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും പന്തുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തിയത് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു.

കഴിഞ്ഞ സീസണില്‍ സമാനമായ ഒരനുഭവമുണ്ടായത് അന്നത്തെ ലഖ്നൗ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനായിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷം ഗ്രൗണ്ടിലിറങ്ങി ഗോയങ്ക രാഹുലിനെ പരസ്യമായി ശാസിച്ചത് വലിയ വിവാദമായിരുന്നു. അന്ന് നിസ്സഹായനായി തലതാഴ്ത്തി നില്‍ക്കുന്ന രാഹുലിന്റെ ചിത്രം ആരാധകരെ വേദനിപ്പിച്ചു. എന്നാല്‍ പിന്നീടൊരു അത്താഴ വിരുന്നൊരുക്കി ഗോയങ്ക വിവാദങ്ങള്‍ തണുപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു പന്തുമായുള്ള ഗോയങ്കയുടെ ചര്‍ച്ചയും.

ഇത്തവണ പന്തിനെ ഗോയങ്ക പരസ്യമായി ശാസിച്ചത് ആരാധകരെ വീണ്ടും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മത്സരത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഗോയങ്കയുടെ വിമര്‍ശനങ്ങള്‍. എന്നാല്‍ ഗ്രൗണ്ടിലെ തീവ്രതയും അതിനപ്പുറത്തെ സൗഹൃദവുമാണ് ആ സംഭാഷണത്തിന് പിന്നിലെന്ന് ഗോയങ്ക പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

‘അടുത്ത മത്സരത്തിനായി ടീം തയ്യാറെടുക്കുന്നു’ എന്ന കുറിപ്പോടെ പന്തുമായി ചിരിച്ചുകൊണ്ട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും ഗോയങ്ക പങ്കുവെച്ചു. എന്നിരുന്നാലും പഴയ രാഹുല്‍ സംഭവം ആരാധകരുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. കഴിഞ്ഞ സീസണോടെ രാഹുല്‍ ലഖ്നൗ ടീം വിട്ടതും ആരാധകര്‍ ഗോയങ്കയെ വിമര്‍ശിക്കാന്‍ കാരണമായി. ‘സ്വന്തം കാര്യം നോക്കുന്നവര്‍ ടീമില്‍ വേണ്ട’ എന്ന ഗോയങ്കയുടെ പരാമര്‍ശം രാഹുലിനെ ലക്ഷ്യംവെച്ചുള്ളതായിരുന്നു.

ഇപ്പോള്‍ പന്തിനുമായി നടത്തിയ ചര്‍ച്ചകള്‍ വരും മത്സരങ്ങളില്‍ ടീമിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ടീമിലെ ഉടമയും കളിക്കാരും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിലൂടെ ലഖ്നൗവിന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Article Summary

Lucknow Super Giants (LSG) faced a disappointing start to their IPL 2025 campaign, losing a close match to Delhi Capitals. Captain Rishabh Pant's performance was criticized, and post-match discussions between Pant, coach Justin Langer, and team owner Sanjiv Goenka sparked controversy. This evoked memories of a similar incident in the 2024 IPL season, where Goenka publicly reprimanded then-captain KL Rahul after a loss. Goenka has since attempted to clarify the situation, posting social media content emphasizing the team's camaraderie and focus on upcoming matches. However, the incident has raised concerns among fans about team dynamics and owner-player relationships.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in