സക്കറിയ, സന്ദീപ്, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നതായി മെഗ്രാത്ത്

ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ചേതന്‍ സക്കറിയ മലയാളി താരം സന്ദീപ് വാര്യര്‍ എന്നിവരെ പ്രശംസ കൊണ്ട് മൂടി മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്രെന്‍ മെഗ്രാത്ത്. ഇന്ത്യയ്ക്കായി അരങ്ങേറിയ ഇരുവരേയും കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നതായാണ് മെഗ്രാത്ത് ട്വീറ്റ് ചെയ്തത്.

ഇരുവരേയും വളര്‍ത്തികൊണ്ട് വരുന്നതില്‍ വലിയ പങ്കാണ് മെഗ്രാത്ത് നടത്തിയിട്ടുളളത്. എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ ഇരുവരും മെഗ്രാത്തിന് കീഴില്‍ പരശീലിച്ചിട്ടുണ്ട്. നേരത്തെ മെഗ്രാത്ത് തങ്ങളുടെ കരിയറില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് ഇരുവരും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ശ്രീലങ്കന്‍ പര്യടനത്തിലാണ് ഇന്ത്യയ്ക്കായി ചേതന്‍ സക്കറിയയും സന്ദീപ് വാര്യറും അരങ്ങേറിയത്. സക്കറിയ ഏകദിനത്തിലും ടി20യിലും അരങ്ങേറിയപ്പോള്‍ സന്ദീപ് ആകട്ടെ ഒരു ടി20 മത്സരവും കളിച്ചു.

മൂന്നാം ഏകദിത്തിലായിരുന്നു സക്കറിയയുടെ അന്താഷ്ട്ര അരങ്ങേറ്റം നടന്നത്. 34 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും താരം വീഴ്ത്തിയിരുന്നു. ക്രുനാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒന്‍പത് താരങ്ങളെ മാറ്റിനിര്‍ത്തേണ്ടി വന്നതോടെ രണ്ടാം ടി20യില്‍ കളിച്ച് ടി20 അരങ്ങേറ്റവും നടത്തിയ സക്കറിയ ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. മൂന്നാം ടി20യില്‍ സക്കറിയ കളിച്ചെങ്കിലും ബൗള്‍ ചെയ്യാന്‍ സാധിച്ചില്ല.

സന്ദീപ് വാര്യറായ നൈറ്റ്‌സ് ബൗളറായാണ് ഇന്ത്യന്‍ ടീമിലെത്തിയത്. രണ്ടാം ടി20യില്‍ സൈനിയ്ക്ക് പരിക്കേറ്റതോടെയാണ് മൂന്നാം ടി20 കളിക്കാന്‍ വാര്യര്‍ക്ക് അവസരം ലഭിച്ചത്. മത്സരത്തില്‍ മൂന്ന ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

You Might Also Like