മാക്‌സ്‌വെല്ലിന് എന്നോട് ദേഷ്യമായി, വെളിപ്പെടുത്തലുമായി ഡിവില്ലേഴ്‌സ്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മത്സരത്തിനിടെ നടന്ന രസകരമായ ചില സംഭവ വികാസങ്ങള്‍ പങ്കുവെച്ച് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സ്. മത്സരത്തിനിടെ മാക്സ്‌വെല്‍ തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ചാണ് ഡിവില്ലിയേഴ്സ് വെളിപ്പെടുത്തിയിരിക്കുന്നത്.
വിക്കറ്റിന് ഇടയിലെ ഡിവില്ലിയേഴ്സിന്റെ ഓട്ടമാണ് മാക്‌സ്‌വെല്ലിനെ ദേഷ്യം പിടിപ്പിച്ചതത്രെ. താന്‍ ക്രീസിലേക്ക് വരുമ്പോള്‍ കൂടുതല്‍ ഓടാന്‍ താത്പര്യമില്ലെന്ന് മാക്സ്‌വെല്‍ പറഞ്ഞു. ഇതോടെ മാക്സ്വെല്‍ ക്ഷീണിതനാണെന്ന് തനിക്ക് മനസിലായി.
എന്നാല്‍ താന്‍ രണ്ടും മൂന്നും റണ്‍സ് ഓടിയെടുത്താണ് തുടങ്ങിയത്. ഇതോടെ മാക്സ്‌വെല്ലിന് തന്നോട് ദേഷ്യമായെന്നും ഡിവില്ലിയേഴ്സ് പറയുന്നു.
മത്സരത്തില്‍ മൂന്ന് വിക്കറ്റിന് 95 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മാക്സ്‌വെല്ലിനൊപ്പം ഡിവില്ലിയേഴ്സ് ചേര്‍ന്നത്. ഈ സമയം മാക്സ് വെല്‍ 60 റണ്‍സ് സ്‌കോര്‍ ചെയ്ത് കഴിഞ്ഞിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് 53 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
a
49 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്സും പറത്തിയാണ് മാക്സ് വെല്‍ 78 റണ്‍സ് നേടിയത്. ഡിവില്ലിയേഴ്സ് 34 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്സും പറത്തി 76 റണ്‍സ് അടിച്ചെടുത്തു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 204 വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 166 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു