കോടികള്‍ കൊയ്തതില്‍ ഒരത്ഭുതവും ഇല്ല, ടീമുകള്‍ക്ക് തന്നെപോലുളളവര്‍ അനിവാര്യമെന്ന് മാക്‌സ്‌വെല്‍

Image 3
CricketIPL

ഐപിഎല്‍ താര ലേലത്തില്‍ തനിക്ക് ഉയര്‍ന്ന തുക ലഭിച്ചതില്‍ ഒരു അത്ഭുതവുമില്ലെന്ന് ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വല്‍. ടീമുകള്‍ക്ക് മധ്യനിരയില്‍ കളിക്കുന്ന ഓള്‍റൗണ്ടറെ ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ നന്നായി ലേലം വിളിച്ചതാണെന്നും മാക്‌സ്വല്‍ പറഞ്ഞു.

മാക്‌സ് വെല്ലിന്റെ നിലവിലെ ടീമായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് പങ്കുവച്ച വിഡിയോയിലാണ് മാക്‌സ്വെല്‍ ഇക്കാര്യം പറയുന്നത്.

”വീണ്ടും കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷം. പുതിയ ടീം, പുതിയ ടൂര്‍ണമെന്റ്, ഇന്ത്യയില്‍ തിരിച്ചെത്തുന്നു. കുറച്ചധികം സുഹൃത്തുക്കളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.”- മാക്‌സ്വല്‍ കൂട്ടിചേര്‍ത്തു,

14.25 കോടി രൂപയ്ക്കാണ് മാക്‌സ്വലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ലേലം കൊണ്ടത്. കഴിഞ്ഞ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിലാണ് മാക്‌സ്വല്‍ കളിച്ചത്.

ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

ചെന്നൈയോടൊപ്പം, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനല്‍.