തകര്‍പ്പന്‍ ഗോളുമായി ഗിവ്‌സണ്‍, ആല്‍ബിനോ നിസഹായന്‍

Image 3
FootballISL

ഐഎസ്എല്ലിന് മുന്നോടിയായി ഗോവയില്‍ കൈമെയ് മറന്നുളള പരിശീലനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കോച്ച് കിബു വികൂനയുടെ നേതൃത്വത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് കഠിന പരിശീലനം നടത്തുന്നത്. ആറ് വര്‍ഷമായി അനുഗ്രഹിക്കാത്ത ഐഎസ്എല്‍ കിരീടനേട്ടം ഇത്തവണയെങ്കിലും കൈപിടിയില്‍ ഒതുക്കാമെന്ന പ്രതീക്ഷയിലാണ് മാനേജുമെന്റ്.

പരിശീലനത്തിന്റെ ചില ദൃശ്യങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് പുറത്ത് വിടുന്നുണ്ട്. ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നതാണ് ഈ ദൃശ്യങ്ങള്‍.

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ബ്ലാസ്റ്റേഴ്‌സിന്റെ മണിപ്പൂരി താരം ഗിവ്‌സണ്‍ സിംഗ് നേടിയ ഗോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. ഒരു പ്രതിരോധ താരത്തെ കബളിപ്പിച്ചെത്തിയ ഗിവ്‌സണ്‍ പന്ത് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിനെ മനോഹരമായി കബളിപ്പിച്ച് വലംകാലുകൊണ്ട് ഷോട്ടുതിര്‍ത്ത് വലയിലെത്തിക്കുകയായിരുന്നു. ആ കാഴ്ച്ച കാണാം

ഇതോടെ രണ്ട് തരം പ്രതികരണങ്ങളാണ് ഈ ഗോളിനെ കുറിച്ച് ആരാധകര്‍ നടത്തുന്നത്. ഗിവ്‌സണെ അഭിനന്ദിക്കുമ്പോഴും ഗോമസിന്റെ ഫോമില്‍ ആശങ്ക പ്രകടിപ്പിക്കുന്ന ഒരു വിഭാഗം ആരാധകരും ഏതൊരു ഗോളിക്കും അത്തരമൊരു ഷോട്ട് ഒരിക്കലും തടുക്കാനാകില്ലെന്ന വാദിക്കുന്ന മറ്റൊരു വിഭാഗം ആരാധകരും ബ്ലാസ്‌റ്റേഴ്‌സിലുണ്ട്.