ഒരാളും മറക്കരുടെ, ചെറുപ്രായത്തില്‍ അയാള്‍ നടത്തിയ ഈ ചെറുത്തു നില്‍പ്പ്

മനീഷ് മധുസൂദന്‍

ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിനും, രഹാനയുടെ സെഞ്ചുറിക്കും അപ്പുറം എനിക്കേറ്റവും പ്രതീക്ഷ നല്‍കുന്നത് ശുഭ്മാന്‍ ഗില്‍ എന്ന കൗമാരക്കാരന്റെ അരങ്ങേറ്റമാണ്.

രണ്ടിന്നിങ്സുകളിലുമായി അയാള്‍ നടത്തിയ ചെറുത്തുനില്‍പ്പാണ്..

ഓവര്‍സീസ് ഗ്രൗണ്ട് കണ്ടീഷനില്‍ , പേസ് ബോളിങ്ങിനെ യാതൊരു മടിയും കൂടാതെ എല്ലാ സാഹജര്യങ്ങളും കൊണ്ട് സഹായിക്കുന്ന ഓസ്‌ട്രേലിയ പോലെ ഒരു രാജ്യത്ത് , ആദ്യ ടെസ്റ്റിന്റേ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ വെറും 36 റണ്‍സിന് കൂടാരം കയറ്റിയ സ്റ്റാര്‍ക് – കമ്മിന്‍സ്- ഹേസല്‍വൂഡ് ട്രയോക്ക് എതിരെ ഗില്‍ പ്രദര്‍ശിപ്പിച്ച മനോഹരമായ ക്രിക്കറ്റ്.

കേവലം ഹൈപ്പ് കൊണ്ട് മാത്രമല്ല പ്രതിഭ കൊണ്ട് കൂടിയാണ് താന്‍ ഈ ചെറു പ്രായത്തില്‍ ഇത്രയധികം പക്വതയോടെ ബാറ്റ് വീശുന്നത് എന്ന് പറയാതെ പറഞ്ഞ പ്രകടനം.

ഫാസ്റ്റ് ബോളര്‍മാര്‍ക്കേതിരെ ഓഫ് സൈഡില്‍ തീര്‍ക്കുന്ന മനോഹരമായ ഡ്രൈവുകള്‍ക്ക് ഒപ്പം തന്നെ 140+സാ ഷോര്‍ട്ട് മിറ ബൗണ്‍സ് ബോളുകളില്‍ കൃത്യമായ ടൈമിങ്ങോട് കൂടിയുള്ള പുള്‍ ഷോട്ടുകളും , നാഥന്‍ ലിയോണിനെ പോലെ ഒരു മികച്ച സ്പിന്‍ ബൗളര്‍ക്ക് എതിരെ കളിച്ച ഫ്രണ്ട് ഫുട്ട് ഡിഫന്‍സ് അടക്കമുള്ള മികച്ച ബാറ്റിംഗ് ടെക്‌നിക്കുകളും ഈ ചെറുപ്പക്കാരന്റെ കളി കാണാന്‍ പിടിച്ചിരുത്തുന്ന ഘടകങ്ങളാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഈ ചെറിയ പ്രായം കൊണ്ട് അയാളാര്‍ജിച്ച ക്വാളിറ്റി ക്രിക്കറ്റ് അന്തരാഷ്ട്ര മത്സരങ്ങളില്‍ കൂടി ആവര്‍ത്തിക്കാന്‍ ഉള്ള ഒരു തുടക്കം മാത്രമാണ് ഇത്. ഒപ്പം അവസരം കിട്ടിയ പൃഥ്വി ഷായും മായങ്ക് അഗര്‍വാളും വേണ്ടത്ര സ്ഥിരത പുലര്‍ത്താതെ പോയത് , ടീമിന് അയാളിലെക്കുള്ള ഫോക്കസ് കൂട്ടാന്‍ വലിയൊരു കാരണമാകും.

കിട്ടുന്ന അവസരങ്ങള്‍ ബുദ്ധിപരമായി വിനിയോഗിക്കുക, മനോഹരമായ ക്രിക്കറ്റ് കാഴ്ചവെക്കുക

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like