പരസ്യ കമ്പനിക്കാരുടെ വര്‍ണ്ണ സ്റ്റിക്കറില്ലാത്ത ബാറ്റ് കൊണ്ടാണ് അവന്‍ ചരിത്രം എഴുതിയത്
കൃഷ്ണ ദാസ്
പരസ്യ കമ്പനിക്കാരുടെ വര്‍ണ്ണ സ്റ്റിക്കറില്ലാത്ത ബാറ്റ് കൊണ്ട് പൊരുതിയ ശുഭം ഗില്‍ എന്ന 21 ക്കാരന്‍ പഞ്ചാബി പയ്യന്‍ ഓസ്‌ത്രേലിയയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന് തരുന്നത് ശുഭ പ്രതീക്ഷയാണ്.ഇന്ത്യ നീണ്ട കാത്തിരിപ്പിന് ശേഷം ഒരു നല്ല ടെസ്റ്റ് ഓപ്പണറെ കണ്ടെത്തിയിരിക്കുന്നു. വളരെ ദുഷ്‌കരമായ ഓസ്‌ത്രേലിയന്‍ പര്യടനത്തില്‍ അയാള്‍ തന്റെ ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നു.
മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് സിറാജിനൊപ്പം ഭാഗ്യം കൊണ്ട് മാത്രം അരങ്ങേറ്റം നടത്തിയ ശുഭം ഗില്‍ ഇന്ന് ഈ പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്റ്‌സമാനാണ്.
മൂന്ന് ടെസ്റ്റിലെ ആറ് ഇന്നിംഗ്‌സിലായി ശുഭം ഗില്ല് നേടിയത്ത് രണ്ട് ഫിഫ്റ്റി ഉള്‍പ്പടെ 259 റണ്‍സാണ്. അജിംഗ റഹാനെ(244), ചേതേശ്വര്‍ പുജാര(241) റിഷഭ് പന്ത്(185) എന്നിവരെ പിറക്കിലാക്കിയാണ് ശുഭം ഗില്ല് മുന്നേറിയത്.
ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 67.52 ആവറേജോടെ 25 ടെസ്റ്റില്‍ ശുഭം ഗില്‍ ഇതുവരെ നേടയിത് 2431 റണ്‍സ്.
ഒരു ഇരട്ട സെഞ്ച്വറി ഉള്‍പ്പടെ 7 സെഞ്ച്വറിയും 12 അര്‍ദ്ധ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്.301 ബൗണ്ടറിയും 30 സിക്‌സറുക്കളും അതില്‍ ഉള്‍പ്പെടുന്നു. 268 റണ്‍സാണ് ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.
വ്യക്തിഗത അച്ചടക്കവും ടീം മാനേജ്‌മെന്റിന്റെ ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉണ്ടെങ്കില്‍ ഭാവിയിലെ ഒരു ഇതിഹാസ താരത്തെ നമ്മുക്ക് ശുഭം ഗില്ലില്‍ പ്രതീക്ഷിക്കാം.അതാണ് ശുഭം ഗില്‍ നമ്മുക്ക് ഇതുവരെ തരുന്ന ശുഭ പ്രതീക്ഷ.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍