അയാള്‍ കൈവിട്ടത് ലോകകപ്പായിരുന്നു, ക്രിക്കറ്റിലെ വേദനപ്പിക്കുന്ന ഇതിഹാസം

റെയ്‌മോന്‍ റോയ് മാമ്പിള്ളി
‘ഗിബ്‌സ് നിങ്ങള്‍ ഇപ്പോള്‍ കൈവിട്ടത് ലോകകപ്പാണ്’…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സിന്റെ ഉടമസ്ഥന്‍ അറിയപെടുന്നത് ഒരല്‍പ്പം ആഘോഷത്തിന്റെ ആവേശത്താല്‍ നഷ്ട്ടപെടുത്തിയ ഒരു ക്യാച്ചിന്റെ പേരിലാണ്…. ഒരുപക്ഷേ ജോണ്ടി റോഡ്‌സിനിപ്പുറം സൗത്താഫ്രിക്ക കണ്ട എക്കാലത്തേയും ഫീല്‍ഡര്‍ അയാളെന്ന് പറയാം… പക്ഷേ ആ ഒരു ക്യാച്ച് നഷ്ട്ടം അതില്‍ ഗിബ്‌സെന്ന ക്രിക്കറ്റര്‍ എക്കാലത്തും വായിക്കപെടുകയായിരുന്നു….
അസാധ്യതയാര്‍ന്ന ബാറ്റ്‌സ്മാന്‍ എന്ന് വിശേഷിപ്പിക്കാവുന്ന കരിയര്‍ റെക്കോര്‍ഡ്‌സൊന്നും ഗിബ്‌സിനില്ല തന്നെ…. പക്ഷേ കോപ്പി ബുക്കിനോട് ചേര്‍ന്ന ശൈലി… ഫോമിലേക്കുയര്‍ന്നാല്‍ നീണ്ട ഇന്നിങ്‌സുകള്‍ കളിക്കാനുള്ള കഴിവ്…. ഏകദിന ക്രിക്കറ്റിലെങ്കിലും അയാളൊരു സൗത്താഫ്രിക്കന്‍ ലെജന്റെ് ആകുന്നത് അത് കൊണ്ടാണ്…. എക്കാലത്തേയും ഏകദിനങ്ങളിലൊന്നില്‍ സൗത്താഫ്രിക്ക , ഓസ്‌ട്രേലിയക്കെതിരെ 434 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ 111 ബോളില്‍ 175 റണ്‍സെടുത്ത് ഗിബ്‌സ് അത് സാധ്യമാക്കി…. വിഡ്‌സന്റെ അഭിപ്രായത്തില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സ് …
പിന്നെയും ഗിബ്‌സിന് കഥകള്‍ പറയാനുണ്ട്…. നിര്‍ഭാഗ്യം കൊണ്ട് മാത്രം തുടര്‍ച്ചയായി നാല് ഏകദിനങ്ങളില്‍ സെഞ്ചെറി എന്ന നേട്ടം നക്ഷട്ടപെട്ട കഥ…. ബംഗളാദേശിനെതിരെ 155 ചേസ് ചെയ്തപ്പോള്‍ 97 റണ്‍സെടുത്തു നിന്ന ഗിബ്‌സിനെതിരെ അലോക് കപാലിയുടെ പന്ത് വൈഡ് ബൗണ്ടറി ആയപ്പോള്‍ അയാള്‍ക്ക് നക്ഷട്ടപെട്ടത് അപൂര്‍വ്വമായ നേട്ടമായിരുന്നു…2007 ലോകകപ്പില്‍ നെതര്‍ലാന്റെ്‌സിന്റെ ഡാന്‍ വാന്‍ ബംഗെയുടെ ഓവറില്‍ 6 ബോളും സിക്‌സര്‍ പറത്തി , ഏകദിന ക്രിക്കറ്റില്‍ ആ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ ആയി…
ടെസ്റ്റ് ക്രിക്കറ്റില്‍ അയാള്‍ക്ക് അസാധ്യതയൊന്നുമില്ല…. എങ്കിലും അയാള്‍ ഫോമിലുയര്‍ന്നപ്പോഴെല്ലാം അത് നീണ്ട ഇന്നിങ്‌സുകളായി പരിണമിച്ചിട്ടുണ്ട്….തന്റെ ആദ്യ ടെസ്റ്റ് സെഞ്ചെറി തന്നെ ഒരു ഇരട്ട സെഞ്ചെറി ആക്കി മാറ്റാന്‍ അയാള്‍ക്ക് കഴിഞ്ഞു…2001 ല്‍ ഇന്ത്യക്ക് എതിരെ തുടര്‍ച്ചയായ ടെസ്റ്റുകളില്‍ സെഞ്ചെറി നേടിയ ഗിബ്‌സ് , രണ്ടാം ടെസ്റ്റില്‍ സൗത്താഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 362 ല്‍ 196 ഉം നേടി…2002 ല്‍ ഡര്‍ബനില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഇന്നിങ്‌സ് 148 റണ്‍സ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് 335 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചപ്പോള്‍ 104 റണ്‍സെടുത്ത ഗിബ്‌സ് ആയിരുന്നു കളിയിലെ താരം….
ഗിബ്‌സ് സൗത്താഫ്രിക്കന്‍ ക്രിക്കറ്റിലെ ‘ചീത്ത കുട്ടികളുടെ’ ലിസ്റ്റില്‍ എന്നും ഉണ്ടായിരുന്നു … 2000 ങ്ങളിലെ കുപ്രസിദ്ധമായ കോഴവിവാദത്തില്‍ പെട്ട ഗിബ്‌സ് ഒരു കൊല്ലത്തോളം ക്രിക്കറ്റില്‍ നിന്ന് പുറത്തായി…2007 ല്‍ പാക്കിസ്ഥാന്‍ കളിക്കാര്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ രണ്ട് ടെസ്റ്റുളില്‍ ബാന്‍ ലഭിച്ചു….2010 ല്‍ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്യപെട്ടു….
ഇന്ന് ഹെര്‍ഷല്‍ ഗിബ്‌സിന്റെ 47 ആം ജന്മദിനമാണ് …. ജന്മദിനാശംസകള്‍ …
കടപ്പാട്: സ്‌പോട്‌സ് ഡെപ്പോര്‍ട്ട്‌സ്