ബംഗ്ലാദേശ് പരമ്പര, ടീം ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൂപ്പര്‍ താരം
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴായിച്ച തുടക്കമിടാനിരിക്കുകയാണല്ലോ. പാകിസ്ഥാനെ അട്ടിമറിച്ചെത്തുന്ന ബംഗ്ലാദേശിനെ ഇന്ത്യ നിരസ്സാരമായി കാണരുതെന്ന മുന്നയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.
പാക്കിസ്ഥാനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തെത്തിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ടീം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയ്ക്കെതിരെയും ബംഗ്ലാദേശ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2007 ലെ ഏകദിന ലോകകപ്പ്, 2012 ലെ ഏഷ്യ കപ്പ്, 2015 ലെയും 2022 ലെയും ലിമിറ്റഡ് ഓവര്‍ പരമ്പരകളിലെ അപ്രതീക്ഷിത തോല്‍വികള്‍ ഇന്ത്യയ്ക്ക് ഇപ്പോഴും ഓര്‍മ്മയുണ്ടാകും.
രണ്ട് വര്‍ഷം മുമ്പ് ധാക്കയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റ് വിജയത്തിന്റെ വക്കോളമെത്തിയ ബംഗ്ലാദേശിനെ, ശ്രേയസ് അയ്യരുടെയും രവിചന്ദ്രന്‍ അശ്വിന്റെയും മികച്ച പ്രകടനത്തിലൂടെയാണ് ഇന്ത്യ കീഴടക്കിയത്.
ഗവാസ്‌കറുടെ വിലയിരുത്തല്‍
‘പാക്കിസ്ഥാനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചത് ബംഗ്ലാദേശിന്റെ കരുത്ത് വ്യക്തമാക്കുന്നു.’
‘രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയ്ക്കെതിരെയും അവര്‍ മികച്ച പോരാട്ടം കാഴ്ചവച്ചിട്ടുണ്ട്.’
‘അവര്‍ക്ക് ഇപ്പോള്‍ മികച്ച ചില യുവ സ്പിന്നര്‍മാരുണ്ട്’
‘എതിരാളികളെ ഭയക്കാത്ത ഒരു ടീമായി അവര്‍ മാറിയിരിക്കുന്നു.’
‘പാക്കിസ്ഥാനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഈ യുവനിരയാണ്.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയാണ് 74 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.