ധോണി യുഗത്തിന് തുടക്കമിട്ടത് അയാളായിരുന്നു, എന്നാല്‍ അയാളെ ബോധപൂര്‍വ്വം ചരിത്രത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യുകയായിരുന്നു
![Image 3](https://pavilionend.in/wp-content/uploads/2021/02/team-india.jpg)
സിനാന്‍ യുവി
ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹിലിയും സ്ഥാപിച്ച റെക്കോഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അവിടെയൊന്നും ഗംഭീറിന്റെ പേര് കാണില്ല. എന്നാല്‍ എംസ്. ധോണി യുഗത്തിന് തുടക്കമിട്ടത് ഗൗതിയെ പോലുള്ള താരങ്ങള്‍ ചേര്‍ന്നായിരുന്നു. അക്രമണോല്‍സുക ബാറ്റിങ്ങിന്റെ വ്യക്താവായിരുന്ന ഗംഭീര്‍ പെരുമാറ്റത്തിലും ഈ ശൈലി തന്നെയാണ് നില നിര്‍ത്തിയിരുന്നത്. ടെസ്റ്റിലും ഏകദിനത്തിലും 40നു മുകളില്‍ ബാറ്റിങ് ശരാശരി കാത്തു സൂക്ഷിക്കുക എന്നത് നിസ്സാര കാര്യമല്ല. അവസരം ലഭിച്ചപ്പോയെല്ലാം മാച്ച് വിന്നിങ് ഇന്നിഗ്സുകള്‍ കളിച്ചു ടീമിനെ വിജയത്തില്‍ എത്തിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ പുകഴ്ത്താന്‍ പലര്‍ക്കും മടി ആയിരിന്നു എന്നതായിരുന്നു സത്യം.
കരിയറിന്റെ തുടക്ക കാലത്തു ഗംഭീറിന് ബാറ്റിംഗില്‍ ഒരു വീക്‌നെസ് ഉണ്ടായിരുന്നു. ഓഫ് സൈഡിന് പുറത്ത് കൂടെ പോകുന്ന പന്ത് ലെഗ്സൈഡിലേക്കു കളിച്ചു അദ്ദേഹം പല തവണ പുറത്തായിരുന്നു.
എന്നാല്‍ ഗംഭീറിന് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. ദൃഢ നിശ്ചയത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഈ പോരായിമ ഗൗതി മറി കടന്നു. ഗംഭീറും ഇന്ത്യയുടെ സൂപ്പര്‍ താരം സെവാഗും ചേര്‍ന്ന ഓപ്പണിങ് ഒരു കാലത്തു ഇന്ത്യയുടെ സ്വപ്ന ജോഡിയായിരുന്നു. ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീരം തന്നെയായിരുന്നു ഗൗതം ഗംഭീര്‍. നിര്‍ഭയമായി ഫ്രണ്ട് ഫൂട്ടില്‍ കളിക്കുകയും സ്പിന്നര്മാരെ കളിക്കാനും അദ്ദേഹം മിടുക്കനായിരുന്നു. ക്രീസില്‍ എന്തിനും പോന്നവനായി ഗംഭീര്‍ ഉണ്ടായിരുന്നു..
ക്ഷമയോടെ കളിച്ചു ഇന്നിങ്സുകള്‍ കെട്ടി പടുത്ത് കളിയില്‍ ഗൗതി ടീമിന് ആധിപത്യം സമ്മാനിച്ചിരുന്നു. കോപ്പി ബുക്ക് ഷോട്ടുകള്‍ അദ്ദേഹത്തിന് എന്നും എപ്പോഴും ഒരു വിനോദമായിരുന്നു..
തന്റെ ദൗര്‍ബല്യങ്ങളിലേക്ക് പന്ത് എറിയാന്‍ ബൗളറെ അനുവദിക്കാതെ ബൗളറുടെ മേല്‍ ആധിപത്ഥ്യം സ്ഥാപിക്കുന്ന രീതിയായിരുന്നു അയാളുടേത്. ആ കാലയളവില്‍ ഇന്ത്യ നേടിയ പല ടെസ്റ്റ് വിജയങ്ങളിലും ഗൗതിയുടെ വിയര്‍പ്പുണ്ടായിരുന്നു. ഇതെല്ലാം അദ്ദേഹത്തിന് ഒരു വര്‍ഷത്തെ icc ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി മാറ്റുകയും ചെയ്തു.. ഇന്ത്യയുടെ 2 വേള്‍ഡ് കപ്പ് വിജയങ്ങളിലും നിര്‍ണായകമായ ഇന്നിഗ്സുകളും അദ്ദേഹത്തിന്റെ പേരില്‍ തന്നെ.
പില്‍കാലത്ത് വിദേശങ്ങളില്‍ വെച്ച് നടന്ന ടെസ്റ്റ് പരമ്പരകളിലെ ഇന്ത്യന്‍ പരാജയങ്ങളില്‍ അദ്ദേഹത്തിനെയും ബോര്‍ഡ് പങ്കു ചേര്‍ത്തു..
പിന്നീട് ഓപണിംഗില്‍ രോഹിത് ശര്‍മയ്ക്ക് ഒപ്പം ധവാനും പങ്കു ചേര്‍ന്നതോടെ ഏറെക്കുറെ അദ്ദേഹത്തിന്റെ അവസരങ്ങള്‍ അവസാനിച്ചു. ആരോടും എന്തും തുറന്നടിച്ചു പറയുന്ന സ്വഭാവവും പുള്ളിക്ക് വിനയായി. എങ്ങനെയോ ഗംഭീര്‍ പതിയെ ചിത്രത്തില്‍ നിന്നും മാഞ്ഞു..
Angry young man.
കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24*7