അവന്റെ രക്തത്തിൽ ഫുട്ബോളുണ്ട് , ബാഴ്സ യുവതാരത്തെ കുറിച്ച് നാപോളി കോച്ച്

Image 3
FeaturedFootball

ബാഴ്സയിൽ ഈ സീസണിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ യുവതാരമാണ് റിക്കി പുജ്‌. ബാഴ്‌സലോണ അക്കാദമിയായ ലാ മാസിയയിലൂടെ വളർന്നു വന്ന താരം വളരെ വേഗം തന്നെ കിട്ടിയ അവസരങ്ങൾ മുതലാക്കി തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. അടുത്ത സീസൺ മുതൽ ഫസ്റ്റ് ടീമിലേക്ക് ഉൾപ്പെടുത്തുമെന്ന് ബാഴ്‌സ പ്രസിഡന്റ് ബർതോമ്യു പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഈ യുവതാരത്തിന്റെ കഴിവുകളെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് നാപോളി പരിശീലകൻ ഗെന്നാരോ ഗട്ടൂസോ. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം റിക്കി പുജിനെപറ്റി സംസാരിച്ചത്. കൂടാതെ ലയണൽ മെസ്സി, നാപോളി താരം ഇൻസിഗ്നെ എന്നിവരെ കുറിച്ചും ഗട്ടൂസോ സംസാരിച്ചു.

“ഞാൻ മുൻപ് തന്നെ റിക്കി പുജിനെ കുറിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ട്. അവൻ ഒരു യുവ ചാമ്പ്യനാണ്. ഫുട്ബോൾ രക്തത്തിൽ അലിഞ്ഞതാരമാണവൻ . പുജിന്റെ പ്രകടനം ഏറെ നയനമനോഹരവും ഭംഗിയുള്ളതുമാണ്. ഫുട്ബോൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് അവനേയും ഇഷ്ടമാവും. റിക്കി പുജ്‌ അസാധാരണമായി വന്നു പെട്ട ഒരാളല്ല. ബാഴ്സലോണ താരങ്ങളെ ഇത്തരം രീതികളിലൂടെയാണ് വളർത്തുന്നത്. ബാഴ്‌സക്ക് അവരുടേതായ രീതികൾ ഉണ്ട്.”

“ഫോർമേഷനിൽ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളിലും ബാഴ്സക്ക് ഒരു തനത് രീതി ഉണ്ടാക്കിയിട്ടുണ്ട്. ഇൻസിഗ്നെ നല്ല രീതിയിൽ പരിശീലനം ചെയ്യുന്നുണ്ടെങ്കിലും കളിക്കാൻ സാധിക്കുമോയെന്നത് ഡോക്ടർമാരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ഇതൊരു ബുദ്ദിമുട്ടേറിയ മത്സരമായിരിക്കുമെന്ന് അറിയാം. ബാഴ്സ എങ്ങനെയുള്ള ടീം ആണെന്നും അവരുടെ നിലവാരമെന്തെന്നും ഞങ്ങൾക്ക് ബോധ്യമുണ്ട്. അതിനാൽ തന്നെ ഞങ്ങൾ മികച്ച മത്സരം തന്നെയായിരിക്കും കാഴ്ചവെക്കുക” ഗട്ടൂസോ അഭിപ്രായപ്പെട്ടു.