സഞ്ജുവിന് വഴികാട്ടി ഇംഗ്ലീഷ് സൂപ്പര്‍ താരം, ഇനി സിംബാബ് വെയ്ക്കായി കളിയ്ക്കും

ഇംഗ്ലീഷ് സൂപ്പര്‍ താരം ഗാരി ബാലന്‍സസ് ഇനി സിംബാബ്വെയ്ക്കായി ദേശീയ ടീം ജേഴ്സി അണിയും. സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡും ബാലന്‍സസും തമ്മില്‍ രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടു. സിംബാബ് വെ വംശജനാണ് ബാലന്‍സസ്.

2014 മുതല്‍ 2017 വരെ ഇംഗ്ലണ്ട് ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു ബാലന്‍സ്. 23 ടെസ്റ്റുകളില്‍ നിന്ന് നാല് സെഞ്ച്വറികളടക്കം 1498 റണ്‍സും 16 ഏകദിനങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 297 റണ്‍സും ബാലന്‍സസ് നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പതിനായിരത്തിലധികം റണ്‍സ് നേടിയിട്ടുളള താരമാണ് ബാലന്‍സസ്.

സിംബാബ്വെ വംശജനായിരുന്ന ബാലന്‍സ് ഇംഗ്ലണ്ടിലേക്ക് കുടിയേറി അവിടെ ഇംഗ്ലീഷ് കൗണ്ടിയിലും ദേശീയ ടീമിലുമായി കളിച്ചു വരികയായിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമില്‍ ഇടം നഷ്ടപ്പെട്ടതോടെയാണ് തീരുമാനം മാറ്റി സ്വദേശത്തേക്ക് തിരികെയെത്തുന്നത്. സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡും ബാലന്‍സും തമ്മില്‍ രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതുപ്രകാരം അടുത്ത രണ്ടുവര്‍ഷം ദേശീയ ടീമിനായും സിംബാബ്വെ ആഭ്യന്തര ക്രിക്കറ്റിലും താരം കളിക്കും.

ഇതിഹാസ താരം ഡേവിഡ് ഹൂട്ടണ്‍ സിംബാബ്വെ കോച്ചായി സ്ഥാനമേറ്റ ശേഷം സിംബാബ് വെ നിലവില്‍ കരുര്‍ത്താജിച്ചിട്ടുണ്ട്. ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ പോയി ഏകദിനത്തില്‍ തോല്‍പ്പിച്ച ടീം ലോകകപ്പില്‍ പാക്കിസ്ഥാനെയും കീഴ്പ്പെടുത്തിയിരുന്നു.

സിംബാബ്വെയിലെ ആഭ്യന്തര ക്രിക്കറ്റും ഏറെ മെച്ചപ്പെട്ടു. വിദേശ താരങ്ങള്‍ ഉള്‍പ്പെടെ ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ കളിക്കുന്നുണ്ട്. മുമ്പ് ദേശീയ താരങ്ങള്‍ക്കു പോലും പ്രതിഫലം നല്‍കാന്‍ ബുദ്ധിമുട്ടിയ സ്ഥാനത്ത് നിന്ന് ബോര്‍ഡ് ഏറെ മാറി. ആഭ്യന്തര താരങ്ങള്‍ക്കും ഇപ്പോള്‍ മികച്ച പ്രതിഫലം ലഭിക്കുന്നുണ്ട്. ഈ സാഹതര്യത്തിലാണ് ബാലന്‍സസിന്റെ കൂറുമാറ്റം.

നേരത്തെ മലയാളി താരം സഞ്ജു സാംസണെ അയര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ടീമിലേക്ക് സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ സഞ്ജു ഈ ക്ഷണം നിരസിക്കുകയായിരുന്നു.

You Might Also Like