2 കോടിയുമായി ബ്ലാസ്‌റ്റേഴ്‌സ്, രണ്ടര കോടിയ്ക്കായി കൂപ്പര്‍, വിലപേശലില്‍ ചരിത്രമെഴുതി സ്‌കിന്‍കിസ്

Image 3
FootballISL

ബര്‍ത്തലോമിയോ ഓഗ്‌ബെചെയുടെ പകരക്കാരാനായി ബ്ലാസ്റ്റേഴ്‌സ് കണ്ട് വെച്ചരിക്കുന്ന ഓസീസ് എ ലീഗില്‍ തകര്‍ത്ത് കളിക്കുന്ന ഗാരി കൂപ്പറെയാണ്. ട്രാന്‍സ്ഫര്‍ വിപണിയില്‍ ഗാരി കൂപ്പറെ സ്വന്തമാക്കാന്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെയുളള ടീമുകള്‍ നടത്തുന്നത്. ഓസീസ് എ ലീഗിന് പുറമെ പ്രീമിയര്‍ ലീഗ് പരിചയ സമ്പത്താണ് ഗാരി കൂപ്പറെ പ്രിയങ്കരനാക്കുന്നത്.

ഗാരി ഹൂപ്പറുടെ ഫുട്‌ബോള്‍ മാര്‍ക്കറ്റ് വാല്യൂ 9.9 കോടിയാണ്. എന്നാല്‍ കുറച്ചുനാളായി ചെറിയ പരുക്കുകള്‍ വേട്ടയാടുന്ന താരത്തെ നിലവില്‍ 2.5 കോടി രൂപ നല്‍കുന്നവര്‍ക്ക് കണ്ണുമടച്ച് സ്വന്തമാക്കാം. ഇന്ത്യയിലെ ക്ലബുകളാകട്ടെ കൂപ്പര്‍ അത്ര പോലും തുക നല്‍കാന്‍ തയ്യാറല്ല, വിലപേശലിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് 1.8 കോടിരൂപയാണു കൂപ്പര്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത.

രണ്ട് കോടി രൂപ വരെ കൂപ്പര്‍ക്ക് മുടക്കാമെന്നാണ് ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടറുടെ നിലപാട്. ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ കൂപ്പര്‍ക്കായി രണ്ട് കോടി രൂപ മുടക്കാന്‍ മറ്റ് ചില ഇന്ത്യന്‍ ക്ലബുകളും തയ്യാറാണ്.

2.2 കോടി നല്‍കാന്‍ തയ്യാറായാല്‍ കൂപ്പര്‍ ബ്ലാസ്റ്റേഴ്‌സിലെത്തും. എന്നാല്‍ രണ്ട് കോടിയ്ക്ക് തന്നെ കൂപ്പറെ സ്വന്തമാക്കാനാകും എന്ന ആത്മവിശ്വസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ്. കൃത്യമായ പ്ലാനും പദ്ധതിയുമായി റിക്രൂട്ട്‌മെന്റ് നാളുകളുടെ അവസാനത്തിലേക്കു കണ്ണുനട്ടിരിക്കുകയാണു സ്‌കിന്‍കിസ്. 2.5 കോടിക്കുതാഴെ വിലയുള്ളൊരു മികച്ച, ഓഗ്‌ബെച്ചെയെക്കാള്‍ പ്രായംകുറഞ്ഞൊരു സ്‌ട്രൈക്കര്‍ ബ്ലാസ്റ്റേഴ്‌സിലെത്തും എന്ന് മാത്രമേ ഇപ്പോള്‍ വിശ്വസിക്കാനാകു.