കണക്ക് കള്ളം പറയില്ല, ഓഗ്‌ബെചെയേക്കാള്‍ കേമനാണോ ഹൂപ്പര്‍

നൈജീരിയന്‍ താരം ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മുംബൈ സിറ്റി എഫ്‌സിയിലേക്ക് കൂറുമാറിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിരയില്‍ പുതിയൊരു താരത്തെ കണ്ടെത്താന്‍ നിര്‍ബന്ധിതനായത്. ഒടുവില്‍ ഇംഗ്ലീഷ് താരം ഗാരി ഹൂപ്പറെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തുകയായിരുന്നു.

ഇതോടെ ഓഗ്‌ബെചേയ്ക്ക് ഒത്ത പകരക്കാരനാണോ ഹൂപ്പര്‍ എന്ന അന്വേഷണത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ ഒരുൃപക്ഷെ എന്തുകൊണ്ടും ഓഗ്‌ബെചെയേക്കാള്‍ ഒരുപിടി മുന്നിലാണ് ഹൂപ്പര്‍ എന്ന് നിസംശയം പറയാം.

36കാരനായ ഓഗ്‌ബെചെയേക്കാള്‍ ഇരട്ടിയോളം ഗോളുകളാണ് ഹൂപ്പര്‍ ക്ലബ് ഫുട്‌ബോളില്‍ അടിച്ച് കൂട്ടിയിട്ടുളളത്. ഇനി ഇന്ത്യന്‍ സാഹചര്യത്തില്‍ ഹൂപ്പറിന് ഇണങ്ങാനാകുമോയെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇരുവരുടേയും സ്റ്റാറ്റസുകള്‍ ഇങ്ങനെ

ഗാരി ഹൂപ്പര്‍

മത്സരങ്ങള്‍ – 476
ഗോളുകള്‍ – 207
അസ്സിസ്റ്റ് – 65
വയസ്സ് – 32

ഓഗ്ബെച്ചേ

മത്സരങ്ങള്‍ – 364
ഗോളുകള്‍ – 104
അസ്സിസ്റ്റ് – 15
വയസ്സ് – 35

You Might Also Like