അമ്പരപ്പിക്കും, ഐപിഎല്ലില്‍ ഗാംഗുലിയുടെ പേരിലുളള അത്യപൂര്‍വ്വ റെക്കോര്‍ഡ്

ശരത്പാല്‍ ചെറുമുക്ക്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണിലെ( 32മത്) കൊല്‍ക്കത്ത, ഡെക്കാന്‍ മത്സരം ഒരു അപൂര്‍വതയ്ക്കാണ് സാക്ഷ്യം വഹിച്ചത്.!
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നായകന്‍ ഗാംഗുലിയുടെ 5 സിക്‌സ് കള്‍ അടങ്ങുന്ന 91(57) റണ്‍സിന്റെ മികവില്‍ ഉയര്‍ത്തിയത് 204 വിജയ ലക്ഷ്യം.
ലക്ഷ്യം പിന്തുടര്‍ന്ന ഡെക്കാന്‍ ചാര്‍ജര്‍സിന്റെ നിര്‍ണായക രണ്ടു വിക്കറ്റുകള്‍ നേടുകയും, മികച്ച രീതിയില്‍ ബാറ്റ് വീശിയിരുന്ന പ്രതിനായകന്‍ ഗിള്‍ക്രിസ്റ്റിന്റെയും, രോഹിത് ശര്‍മ്മയുടെയും ക്യാച്ചുകള്‍ സ്വന്തമാക്കുകയും ചെയ്തു കൊണ്ട് ദാദ മത്സരം ഒറ്റയ്ക്ക് പിടിച്ചു വാങ്ങുകയായിരുന്നു..
മത്സരത്തില്‍ 23 റണ്‍സിനാണ് കൊല്‍ക്കത്ത വിജയിച്ചത്.
ഒരു ഐ പി എല്‍ മത്സരത്തില്‍ 50+ റണ്‍സ്, രണ്ട് വിക്കറ്റ്, 2 ക്യാച്ചുകള്‍ എന്നിവ നേടിയ ഏക ഇന്ത്യന്‍ താരമാണ് ഗാംഗുലി. അദ്ദേഹം ഈ അപൂര്‍വ്വ നേട്ടം കൈവരിക്കുമ്പോള്‍ ടീമിന്റെ നായകന്‍ കൂടി ആയിരുന്നു..
കണക്കുകള്‍ക്ക് കടപ്പാട്: ഷേബാസ് ആലം
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍