ഗാബയില്‍ ഒരുവേള രഹാനെ ഡിക്ലയര്‍ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു, കാരണം ഇതാണ്

Image 3
CricketTeam India

ഇന്ത്യ ജയിച്ച ഗാബ ടെസ്റ്റില്‍ ഒരു വേള ഇന്ത്യന്‍ നായകന്‍ ഇന്നിംഗ്‌സ് ഡിക്ലയറിനെ കുറിച്ച് ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ചായ ആര്‍ ശ്രീധര്‍ ആണ് ഡ്രസ്സിംഗ് റൂമില്‍ നടന്ന ആശങ്ക നിറഞ്ഞ ചര്‍ച്ചകള്‍ വെളിപ്പെടുത്തിയത്.

മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച നടരാജന്‍ ബാറ്റിങ്ങിനിടെ സ്റ്റാര്‍ക്കിനെ നേരിടുമ്പോള്‍ പരിക്കേല്‍ക്കുമോയെന്ന് ക്യാപ്റ്റന്‍ രഹാനെ ഭയപ്പെട്ടിരുന്നതായും ഇതാണ് ഡിക്ലയറിംഗിനെ കുറിച്ച് രഹാനയെ ചിന്തിപ്പിച്ചതെച്ചതെന്നും ആര്‍ ശ്രീധര്‍ പറയുന്നു.

നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലെ അവസാനക്കാരനായാണ് നടരാജന്‍ ബാറ്റിങ്ങിന് ഇറങ്ങിയത്. കാലില്‍ പരിക്കേറ്റ നവദീപ് സെയ്‌നി ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ ബോളിങ് ചെയ്യുന്നതിനിടെ ഗ്രൗണ്ട് വിട്ടിരുന്നു. അക്കാരണത്താല്‍ ഒരു ബോളറെ കൂടി നഷ്ട്ടപ്പെടുന്നത് താങ്ങാനാവില്ലെന്ന് കണ്ട രഹാനെ ഡിക്ലെയറിനെ കുറിച്ച് ആലോചിച്ചത്.

‘നടരാജന്‍സ്റ്റാര്‍ക്കിനെ നേരിടുന്ന സമയത്ത് ഇന്ത്യന്‍ ക്യാമ്പ് അസ്ഥസ്തമായിരുന്നു. ആ സമയത്ത് ഡിക്ലെയര്‍ ചെയ്യുന്നതിനെ കുറിച്ചാണ് രഹാനെ ആലോചിച്ചത്. കോച്ച് റൂമിലേക്ക് ഓടിയെത്തിയ രഹാനെ ഡിക്ലെയര്‍ പ്രഖ്യാപിക്കുന്നോയെന്ന് ചോദിച്ചു, നടരാജന്‍ പരിക്കേറ്റാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഞങ്ങള്‍ക്ക് മൂന്ന് ബോളര്‍മാര്‍ മാത്രമേ ശേഷിക്കൂവെന്നും രഹാനെ പറഞ്ഞു ‘ ശ്രീധര്‍ വെളിപ്പെടുത്തി.

ഗാബ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിന് ശേഷം നടരാജനുമായി നടത്തിയ അശ്വിന്റെ അഭിമുഖത്തില്‍ സ്റ്റാര്‍ക്കിനെ നേരിട്ട അനുഭവത്തെ കുറിച്ച് ചോദിച്ചിരുന്നു. നേരിട്ട ആദ്യ ഡെലിവറി കണ്ടിട്ട് പോലുമില്ലെന്നായിരുന്നു ചിരിയോടെ നടരാജന്‍ മറുപടി നല്‍കിയത്. എന്നാല്‍ ഭാഗ്യം ഇന്ത്യയോടൊപ്പമായിരുന്നു. നടരാജന്‍ പരിക്കേല്‍ക്കാതെ തന്നെ ആദ്യ ഇന്നിംഗ്‌സ് അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്കായി.